ശരദ് പവാറിനെതിരെ മോശം പരാമർശം; ബിജെപി നേതാവിന് മർദനം
Sun, 15 May 2022

മഹാരാഷ്ട്ര: എന്‍സിപി നേതാവ് ശരദ് പവാറിനെതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തിൽ ബിജെപി നേതാവിന് മര്‍ദനം. മഹാരാഷ്ട്രയിലെ ബിജെപി നേതാവ് വിനായക് അംബെകര് എന്നയാള്‍ക്കാണ് മര്ദനമേട്ടിരിക്കുന്നത്.എന്‍സിപി പ്രവര്‍ത്തകര്‍ ഇയാളുടെ ഓഫീസിലേക്ക് സംഘമായി ഇരച്ചെത്തിയിരുന്നു. തുടര്‍ന്ന് വാക്ക് തര്‍ക്കം നടക്കുന്നതിനിടെ ഒരാള്‍ വിനായ്കിന്റെ മുഖത്തടിക്കുകയായിരുന്നു.