5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ചെലവഴിച്ചത് 340 കോടി

407

ഈ വർഷം ആദ്യം നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി 340 കോടി രൂപ ചെലവഴിച്ചു, അതേസമയം കോൺഗ്രസ് ഈ സംസ്ഥാനങ്ങളിലെ പ്രചാരണത്തിനായി 194 കോടി രൂപ ചെലവഴിച്ചുവെന്ന് ഇരു പാർട്ടികളുടെയും തിരഞ്ഞെടുപ്പ് ചെലവ് റിപ്പോർട്ടുകൾ പറയുന്നു.

ഈ വർഷം ആദ്യം നടന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി ബിജെപി 340 കോടി രൂപയിലധികം ചെലവഴിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതുസഞ്ചയത്തിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

ഉത്തർപ്രദേശിൽ 221 കോടി രൂപയും മണിപ്പൂരിൽ 23 കോടി രൂപയും ഉത്തരാഖണ്ഡിൽ 43.67 കോടി രൂപയും പഞ്ചാബിൽ 36 കോടി രൂപയും ഗോവയിൽ 19 കോടി രൂപയും ചെലവഴിച്ചതായി ബിജെപിയുടെ ചെലവ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Share this story