മണിപ്പൂരിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

 മണിപ്പൂരിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; രണ്ട് പേർ അറസ്റ്റിൽ
മണിപ്പൂരിലെ തൗബൽ ജില്ലയി​ൽ ബി.ജെ.പി നേതാവിനെ വെടി​വെച്ച് ​കൊലപ്പെടുത്തി. ബി.ജെ.പി അനുഭാവ വിമുക്തഭട സംഘടനയുടെ സംസ്ഥാന നേതാവാത ലായ്ഷ്റാം രാമേശ്വർ (50)ആണ് കൊല്ലപ്പെട്ടത്. പാർട്ടി സംസ്ഥാന ഘടകത്തിന്റെ വിമുക്തഭടൻ സെല്ലിന്റെ ജനറൽ സെക്രട്ടറിയായിരുന്നു രമേഷ്വർ. സംഭവ സ്ഥലത്ത് നിന്ന് .32 ബുള്ളറ്റിന്റെ ശൂന്യമായ കേസ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.  രമേഷ്വോറിന്റെ നെഞ്ചിലാണ് വെടിയേറ്റത്. ഇയാളെ ഇംഫാലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  എസ്‌യുവിയിലെത്തിയ രണ്ട് അജ്ഞാതരാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.മുഖ്യപ്രതി ഉൾപ്പെടെ രണ്ടുപേരെ വൈകുന്നേരത്തോടെ പൊലീസ് അറസ്റ്റ് ചെയ്തതായി എസ്പി തൗബൽ ജില്ല ജോഗേഷ്ചന്ദ്ര ഹവോബിജം പറഞ്ഞു. മുഖ്യപ്രതി അയേക്‌പാം കേശോർജിത്തും വാഹനത്തിന്റെ ഡ്രൈവറായ നൗറെം റിക്കി പോയിന്റിംഗും ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകത്തിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് അനുശോചനം അറിയിച്ചു.

Share this story