പുള്ളിമാനെ വേട്ടയാടി ഇറച്ചി വിൽക്കാൻ ശ്രമം; ആറു പേർ അറസ്റ്റിൽ

arrest
 കോയന്പത്തൂർ : ആനക്കട്ടിയിൽ പുള്ളിമാനിനെ വേട്ടയാടി ഇറച്ചി വില്പന നടത്താൻ ശ്രമിച്ച ആറുപേർ അറസ്റ്റിൽ. ആനക്കട്ടി മൂങ്കിൽപ്പള്ളം രംഗസ്വാമി (65), ബാബു (40), സുബ്രഹ്മണി, രാമു (30), ശിവദാസ് (37), കന്ദസ്വാമി എന്നിവരാണ് പിടിയിലായത്. മാനിറച്ചി വില്ക്കുന്നതായി പോലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. രംഗസ്വാമിയുടെ വളർത്തുനായ ഗംഗാ കാൽവായിക്കു സമീപത്തു നിന്ന് പുള്ളിമാനിനെ വേട്ടയാടുകയും ഇറച്ചി ഇവർ ചേർന്ന് വില്ക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇവരിൽ നിന്നും പുള്ളിമാനിന്‍റെ തല, കൊന്പ്, തോൽ എന്നിവ പിടിച്ചെടുത്തു.

Share this story