പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണം; ഒരാൾ അറസ്റ്റിൽ
Thu, 26 Jan 2023

അമൃത്സർ: പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാളെ ദേശീയ സുരക്ഷാ ഏജൻസി അറസ്റ്റ് ചെയ്തു. ദീപക് രംഗയെയാണ് അറസ്റ്റ് ചെയ്തത്. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരൻ ലഖ്ബീർ സിംഗ് സന്ധുവിന്റെ സുഹൃത്താണ് ദീപക് രംഗ. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരൻ ഹർവിന്ദർ സിംഗ് സന്ധുഎന്നയാളുമായും അടുത്ത ബന്ധമുണ്ട്. 2022 മേയിൽ മൊഹാലിയിൽ പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനത്തിന് നേരെ റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ആക്രമണം നടത്തിയെന്നാണ് കേസ്. കൊലപാതകങ്ങൾ ഉൾപ്പെടെ നിരവധി തീവ്രവാദ, ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പ്രതിയാണ് ദീപാൽ രംഗ. ഇയാളെ ചോദ്യം ചെയ്യുകയാണ്.