അതിജീവിതയെ കത്തിമുനയില്‍ നിര്‍ത്തി വീണ്ടും ബലാത്സംഗം ചെയ്തു, ദൃശ്യങ്ങൾ പകർത്തി; അതിക്രൂരം
Thu, 4 Aug 2022

ജബല്‍പുർ : ബലാത്സംഗക്കേസ് പ്രതി ജാമ്യത്തിലിറങ്ങി അതിജീവിതയെ വീണ്ടും ക്രൂരമായി ബലാത്സംഗം ചെയ്തു. ഒരു മാസം മുന്‍പ് മധ്യപ്രദേശിലെ ജബല്‍പുരിലാണ് ക്രൂരകൃത്യം നടന്നത്. മുന്‍പ് നല്കിയ പീഡന പരാതി പിന്‍വലിക്കണമെന്ന് പ്രതിയായ വിവേക് പട്ടേല്‍ എന്നയാളാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. രണ്ട് വര്‍ഷം മുന്‍പാണ് ഇപ്പോള്‍ പത്തൊമ്പത് വയസുള്ള പെണ്‍കുട്ടിയെ ഇയാള്‍ ബലാത്സംഗം ചെയ്യുന്നത്.തുടർന്ന് നൽകിയ പരാതിയിൽ 2020ല്‍ പ്രതി അറസ്റ്റിലായി. ഒരു വര്‍ഷത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ഇയാള്‍ സുഹൃത്തിനോടൊപ്പം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കത്തി ചൂണ്ടി പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പീഡന ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയ പ്രതികള്‍ മുന്‍പ് നല്കിയ പരാതി പിന്‍വലിച്ചില്ലെങ്കില്‍ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കൂട്ട ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.