രാത്രി ഭാര്യ വാതില്‍ തുറന്നില്ല; ചുമരിലൂടെ വീട്ടില്‍ കയറാന്‍ ശ്രമിച്ച യുവാവിന് താഴെ വീണു ദാരുണാന്ത്യം

death
 ചെന്നൈ: രാത്രി ഭാര്യ വാതില്‍ തുറക്കാതിരുന്നതിനെത്തുടര്‍ന്ന് ചുമരില്‍ പിടിച്ച് വീട്ടിലേക്കുകയറാന്‍ ശ്രമിച്ച യുവാവാവിന് താഴെ വീണു ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ ജൊലാര്‍പേട്ടിലാണ് സംഭവം. സ്വകാര്യസ്ഥാപനത്തില്‍ മാര്‍ക്കറ്റിങ് റപ്രസന്റേറ്റീവായി ജോലി നോക്കുകയായിരുന്ന തെന്നരശു എന്ന 30-കാരനാണ് മരിച്ചത്. രാത്രി വൈകിയാണ് വീട്ടിലെത്തിയ തെന്നരശു കോളിങ് ബെല്ലടിച്ചെങ്കിലും ഉറക്കത്തിലായിരുന്ന ഭാര്യ കേട്ടില്ല. ഫോണ്‍ ചെയ്തപ്പോള്‍ എടുത്തതുമില്ല. രണ്ടാം നിലയിലെ വീട്ടിലേക്ക് ചുവരില്‍ പിടിച്ചുകയറാന്‍ ശ്രമിച്ചപ്പോഴാണ് കൈവഴുതി താഴെ വീണത്. രാത്രിയെപ്പോഴോ ഞെട്ടിയുണര്‍ന്ന ഭാര്യ തെന്നരശു എത്തിയില്ലെന്ന് അറിഞ്ഞ് ബന്ധുവിനെ വിളിച്ചു വരുത്തി. തെന്നരശവുവിനെ ഫോണ്‍ ചെയ്തപ്പോള്‍ താഴെനിന്ന് ബെല്ലടിക്കുന്ന ശബ്ദം കേട്ടു. അപ്പോഴാണ് മുറിവേറ്റുകിടക്കുന്ന ഭര്‍ത്താവിനെ കണ്ടത്.

Share this story