കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി അശോക് ഗെഹ്‌ലോട്ട് അംഗീകരിച്ചേക്കും; രാജസ്ഥാൻ മുഖ്യമന്ത്രി പദവി രാജിവയ്ക്കുമെന്നും സൂചന

 കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി അശോക് ഗെഹ്‌ലോട്ട് അംഗീകരിച്ചേക്കും; രാജസ്ഥാൻ മുഖ്യമന്ത്രി പദവി  രാജിവയ്ക്കുമെന്നും സൂചന
 ന്യൂഡൽഹി: കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി അശോക് ഗെഹ്‌ലോട്ട് അംഗീകരിച്ചേക്കുമെന്നും രാജസ്ഥാൻ മുഖ്യമന്ത്രി പദവി  രാജിവയ്ക്കുമെന്നും സൂചന. ഒരാൾക്ക് ഒരു പദവി എന്നത് പാലിക്കുമെന്ന്  രാഹുൽ ഗാന്ധി സൂചന നൽകിയതിന് പിന്നാലെയാണ് ഗെഹ്‌ലോട്ടിന്റ്റെ  നിലപാട് മാറ്റം.

കോൺഗ്രസിൽ ഇരട്ട പദവി സംബന്ധിച്ച തർക്കത്തിന് അടിസ്ഥാനമില്ലെന്നും പാർട്ടി അധ്യക്ഷ സ്ഥാനവും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനവും തനിക്ക് ഒരുമിച്ച് കൊണ്ട് പോകാനാകുമെന്നും അശോക് ഗെഹ്‌ലോട്ട് കുറച്ചു മുമ്പ് മാധ്യമളോട് പറഞ്ഞിരുന്നു. മുമ്പും താൻ കോൺഗ്രസിൽ പല സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ടെന്നും രാഹുൽ ഗാന്ധി തന്നെ ദേശീയ അധ്യക്ഷനാകണമെന്നാണ് ആഗ്രഹമെന്നും അശോക് ഗെഹ്‌ലോട്ട് അറിയിച്ചിരുന്നു.

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനാണ് അശോക് ഗെഹ്‌ലോട്ട് കേരളത്തിൽ എത്തിയതെങ്കിലും കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ചർച്ചയായിരുന്നു ലക്ഷ്യം. അധ്യക്ഷ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറക്കും.

Share this story