രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല: യു​പി​യി​ൽ അ​ന്യ​ജാ​തി​ക്കാ​ര​നെ വി​വാ​ഹം ചെ​യ്ത മ​ക​ളെ പി​താ​വ് വെ​ടി​വ​ച്ചു കൊ​ന്നു; മൃതദേഹം സ്യൂട്ട്കേസിൽ ആക്കി ഉപേക്ഷിച്ചു

news
 

ന്യൂ​ഡ​ൽ​ഹി: അ​ന്യ​ജാ​തി​ക്കാ​ര​നെ വി​വാ​ഹം ചെ​യ്ത മ​ക​ളെ പി​താ​വ് വെ​ടി​വ​ച്ച് കൊ​ന്ന് സ്യൂ​ട്ട്കേ​സി​ലാ​ക്കി വ​ഴി​യി​ൽ ത​ള്ളി.ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ലാണ് ക്രൂര കൊലപാതകം നടന്നത്. ബ​ദ​ർ​പു​ർ സ്വ​ദേ​ശി ആ​യു​ഷി ചൗ​ധ​രി​ എന്ന 22 -കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.  സം​ഭ​വ​ത്തി​ൽ ആ​യു​ഷി​യു​ടെ പി​താ​വ് നി​തേ​ഷ് യാ​ദ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച മ​ഥു​ര​യി​ൽ യ​മു​ന എ​ക്‌​സ്‌​പ്ര​സ് വേ​യി​ലെ സ​ർ​വീ​സ് റോ​ഡി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.   ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് നി​തേ​ഷ് മകളെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ് സ്യൂ​ട്ട്കേ​സി​ലാ​ക്കി വ​ഴി​യ​രി​കി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു.

മ​ക​ൾ അ​ന്യ​ജാ​തി​ക്കാ​ര​നെ വി​വാ​ഹം ചെ​യ്ത​തി​ൽ കു​പി​ത​നാ​യ നി​തേ​ഷ് യാ​ദ​വ് മ​ക​ളെ വെ​ടി​വ​ച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഡ​ൽ​ഹി​യി​ൽ ബി​സി​എ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന യുവതി പ​ല​പ്പോ​ഴും രാ​ത്രി വൈ​കി എ​ത്തു​ന്ന​തി​ലും അ​യാ​ൾ​ക്ക് എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു.   വീ​ട്ടു​കാ​രോ​ട് പ​റ​യാ​തെ​യാ​ണ് ആ​യു​ഷി മ​റ്റൊ​രു ജാ​തി​യി​ൽ​പ്പെ​ട്ട ഛത്ര​പാ​ൽ എ​ന്ന​യാ​ളെ വി​വാ​ഹം ക​ഴി​ച്ച​ത്. ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ചു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ലൈ​സ​ൻ​സു​ള്ള തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​യു​ഷി​യെ നി​തേ​ഷ് യാ​ദ​വ് വെ​ടി​വ​ച്ച​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മ​ഥു​ര​യി​ലെ യ​മു​ന എ​ക്‌​സ്‌​പ്ര​സ് വേ​ക്ക് സ​മീ​പം ചു​വ​ന്ന വ​ലി​യ സ്യൂ​ട്ട്‌​കേ​സി​ൽ പ്ലാ​സ്റ്റി​ക്കി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ ആ​യു​ഷി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മു​ഖ​ത്തും ത​ല​യി​ലും ര​ക്തം പു​ര​ണ്ടി​രു​ന്നു. ശ​രീ​ര​മാ​സ​ക​ലം മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.  

Share this story