ചർമ രോഗത്തിനു ചികിത്സയ്ക്കായി നടി സമാന്ത അമേരിക്കയിലേക്ക്, ഷൂട്ടിങ് തുടങ്ങിയ പല സിനിമകളുടെ ചിത്രീകരണം നീട്ടിവച്ചു.?

ചർമ രോഗത്തിനു ചികിത്സയ്ക്കായി നടി സമാന്ത അമേരിക്കയിലേക്ക്, ഷൂട്ടിങ് തുടങ്ങിയ പല സിനിമകളുടെ ചിത്രീകരണം നീട്ടിവച്ചു.? 
 ചെന്നൈ: ചർമ രോഗത്തിനു ചികിത്സയ്ക്കായി നടി സമാന്ത അമേരിക്കയിലേക്കു പോകുന്നതായി റിപ്പോർട്ട്. സൂര്യരശ്മികൾ ഏൽക്കുന്നതു മൂലമുള്ള അലർജിയാണ് സമാന്തയെ അലട്ടുന്നതെന്നാണ് സൂചന. ഇതേ തുടർന്ന് ഡോക്ടർമാരുടെ നിര്‍ദേശ പ്രകാരം നടി കുറച്ചുനാളുകളായി പൊതുവേദികളിലൊന്നും താരം പ്രത്യക്ഷപ്പെടുന്നില്ല. ഷൂട്ടിങ് തുടങ്ങിയ പല സിനിമകളുടെയും ഇക്കാരണത്താൽ  നീട്ടിവയ്ക്കുകയും ചെയ്തു. കഴിഞ്ഞ രണ്ട് ആഴ്ചയായി സമൂഹമാധ്യമങ്ങളിലും നടി സജീവമല്ല. കഴിഞ്ഞ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന സമാന്തയുടെ ആക്‌ഷൻ ത്രില്ലർ യശോദയുടെ റിലീസ് നിർമാതാക്കൾ നീട്ടിവച്ചിരുന്നു. പ്രമോഷൻ പരിപാടികളിൽ നടിക്ക് പങ്കെടുക്കാൻ സാധിക്കാത്തതിനാലാണ് ഇതെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

Share this story