നടി മാധുരി ദീക്ഷിതിന് ഇന്ന് പിറന്നാൾ

news
 ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയായ  മാധുരി ദീക്ഷിതിന് ഇന്ന് പിറന്നാൾ. 1980 - 1990 കാലഘട്ടത്തിൽ ബോളിവുഡ് രംഗത്തെ മുൻനിര നായികയായിരുന്നു മാധുരി. അക്കാലത്ത് ഒരു പാട് വിജയ ചിത്രങ്ങൾ നൽകിയ മാധുരി ബോളിവുഡ് രംഗത്തെ മികച്ച നടിയായി മാറിയിരുന്നു. 2008-ൽ രാജ്യം പത്മശ്രീ ബഹുമതി നൽകി മാധുരിയെ ആദരിച്ചു. മാധുരി ആദ്യമായി അഭിനയിച്ച ചിത്രം 1984-ലെ അബോദ് എന്ന ചിത്രമാണ്. അഭിനയത്തിൽ കൂടാതെ നൃത്തത്തിലും മാധുരി വളരെയധികം അഭിവൃദ്ധി നേടിയിരുന്നു. താൻ അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്നെ ഗാനരംഗങ്ങളിൽ മികച്ച നൃത്തരംഗങ്ങൾ മാധുരി കാഴ്ച- വച്ചിരുന്നു. 

Share this story