രണ്ട് വർഷങ്ങൾക്കു ശേഷം നടി കങ്കണ റണാവത്ത് ട്വിറ്ററിൽ തിരികെയെത്തി

രണ്ട് വർഷങ്ങൾക്കു ശേഷം നടി കങ്കണ റണാവത്ത് ട്വിറ്ററിൽ തിരികെയെത്തി

ഏകദേശം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡ് നടി കങ്കണ റണാവത്ത് ട്വിറ്ററിൽ തിരികെയെത്തി. ശതകോടീശ്വരനായ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെയാണ് കങ്കണയുടെ തിരിച്ചുവരവ്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള ട്വീറ്റുകൾ പങ്കുവച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്ന് 2021 മെയ് മാസത്തിലാണ് കങ്കണയുടെ ട്വിറ്റർ ഹാൻഡിൽ നീക്കം ചെയ്തത്. അക്കൗണ്ടിന് ഇതുവരെ ബ്ലൂ ടിക്ക് ലഭിച്ചിട്ടില്ല. ‘എല്ലാവർക്കും നമസ്കാരം, ഇവിടെ തിരികെ എത്തിയതിൽ സന്തോഷം.’- തിരിച്ചുവരവിൽ കങ്കണ ട്വീറ്റ് ചെയ്തു. 


 

Share this story