മറ്റൊരാളെ വിവാഹം ചെയ്തതിന് യുവതിയെ ക്രൂരമായി കൊന്നു, മൃതദേഹം ആറു കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു, തല കണ്ടെടുത്തത് കിണറ്റിൽ നിന്നും; യുവാവ് അറസ്റ്റിൽ

crime
 

ലഖ്നോ: യുവതിയെ കൊന്ന് ആറു കഷ്ണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഉത്തർ പ്രദേശിലെ അസംഗഢിൽ നടന്ന സംഭവത്തിൽ പ്രിൻസ് യാദവ് എന്നയാളാണ് പിടിയിലായത്. യുവതിയുടെ അറുത്തെടുത്ത തല പ്രദേശത്തെ കിണറിൽ നിന്നാണ് കണ്ടെടുത്തത്. ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നവംബർ 15ന് പഷ്ചിമി ഗ്രാമത്തിലെ കിണറ്റിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ പ്രദേശവാസികൾ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നതും പൊലീസ് അന്വേഷണം ആരംഭിക്കുന്നതും. തുടർന്ന് കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു.യുവതിയും പ്രിൻസ് യാദവും തമ്മിൽ പ്രണയത്തിലായിരുന്നു. യുവതി മറ്റൊരു യുവാവിനെ വിവാഹം കഴിച്ചതിനെ തുടർന്നാണ് യുവാവ് കൊലപാതകം പ്ലാൻ ചെയ്തത്. മാതാപിതാക്കളുടെയും ബന്ധുവിന്‍റെയും സഹായത്തോടെയാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്.അതേസമയം, പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോയപ്പോൾ പൊലീസ് വെടിവെപ്പിൽ ഇ‍യാൾക്ക് പരിക്കേറ്റു. ഒളിപ്പിച്ചുവെച്ച തോക്കെടുത്ത് പ്രതി ആക്രമിക്കാനൊരുങ്ങിയെന്നും കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെന്നും പ്രത്യാക്രമണത്തിലാണ് ഇയാൾക്ക് പരിക്കേറ്റതെന്നും യു.പി പൊലീസ് പറയുന്നു.

Share this story