ആറുവയസ്സുകാരനെ പഞ്ചായത്ത് ഓഫീസിലെ സെപ്‌റ്റിക് ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തി

crime
  ചെങ്കൽപ്പേട്ട്: കാണാതായ ആറ് വയസുകാരന്റെ മൃതദേഹം പഞ്ചായത്ത് ഓഫീസിനുള്ളിലെ സെപ്‌റ്റിക് ടാങ്കിനുള്ളിൽ കണ്ടെത്തി. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് സംഭവം.പിതാവ് സമീപത്തെ ആർഒ പ്ലാന്റിൽ നിന്ന് കുടിവെള്ളമെടുക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്.  വെങ്കടപുരം പഞ്ചായത്ത് ഓഫീസിന് സമീപത്തെ ആർഒ പ്ലാന്റിൽ നിന്ന് കുടിവെള്ളമെടുക്കാൻ ശാസ്‌തിരമ്പാക്കം ഗ്രാമത്തിലെ മണികണ്ഠൻ തന്റെ ആറുവയസ്സുള്ള മകൻ പ്രദീപനുമായി എത്തിയിരുന്നു. മകൻ സമീപത്തുണ്ടെന്ന് കരുതിയ മണികണ്ഠൻ വെള്ളമെടുക്കാൻ പോയി മടങ്ങി എത്തിയപ്പോഴാണ്  മകനെ കാണാനില്ലെന്ന് മനസിലായത്. മണികണ്ഠനും സമീപത്തുള്ള മറ്റുള്ളവരും പ്രദീപിനെ തെരയാൻ തുടങ്ങി. പിന്നീട് പഞ്ചായത്ത് ഓഫീസിനുള്ളിലെ തുറന്ന സെപ്‌റ്റിക് ടാങ്കിൽ നിന്നും ആറ് വയസുകാരന്റെ മൃതദേഹം കണ്ടെടുത്തു. പാലൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു വേണ്ടി ചെങ്കൽപാട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Share this story