സഹപ്രവർത്തകയെ വിവാഹം ചെയ്യാൻ ഭാര്യയെ മാരക മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയ നഴ്സ് പിടിയിൽ

crime
പുണെ: ഭാര്യയെ മാരക മരുന്നുകൾ കുത്തിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച കേസിൽ പുരുഷ നഴ്സ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പുണെ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന 23-കാരനായ സ്വപ്‌നിൽ സാവന്ത് ആണ് പിടിയിലായത്.

സഹപ്രവർത്തകയായ നഴ്‌സുമായി ഇയാൾക്ക് അവിഹിത ബന്ധമുണ്ടായിരുന്നെന്നും അവരെ വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നതായി  പൊലീസ് പറഞ്ഞു. അഞ്ച് മാസം മുമ്പാണ് സാവന്ത് കൊല്ലപ്പെട്ട പ്രിയങ്ക ക്ഷേത്രയുമായി  വിവാഹം നടന്നത്. വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. നവംബർ 14ന്, യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സാവന്ത് ജോലി ചെയ്തിരുന്ന ആശുപത്രിയിൽ നിന്ന് ചില മരുന്നുകളും ഇഞ്ചക്ഷനുകളും നഷ്ടപ്പെട്ടതായി കണ്ടെത്തിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
 

Share this story