Times Kerala

 യാ​ത്ര​ക്കാ​രു​ടേ​ത​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ൽ വി​മാ​ന യാ​ത്ര ത​ട​സ​പ്പെ​ട്ടാ​ല്‍ 75 ശ​ത​മാ​നം തു​ക തി​രി​കെ നൽകും

 
 യാ​ത്ര​ക്കാ​രു​ടേ​ത​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ൽ വി​മാ​ന യാ​ത്ര ത​ട​സ​പ്പെ​ട്ടാ​ല്‍ 75 ശ​ത​മാ​നം തു​ക തി​രി​കെ നൽകും
ന്യൂ​ഡ​ൽ​ഹി: ബോ​ര്‍​ഡിം​ഗ് നി​ഷേ​ധി​ക്കു​ക, വി​മാ​നം റ​ദ്ദാ​കു​ക, വി​മാ​നം വൈ​കു​ക തു​ട​ങ്ങി യാ​ത്രക്കാ​രു​ടേ​ത​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ള്‍ മൂ​ലം യാ​ത്ര ത​ട​സ​പ്പെ​ട്ടാ​ല്‍ ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ റി​ക്വ​യ​ര്‍​മെ​ന്‍റ് ഡി​ജി​സി​എ ഭേ​ദ​ഗ​തി ചെ​യ്തു. വി​മാ​ന​യാ​ത്ര മു​ട​ങ്ങി പി​ന്നീ​ട് താ​ഴ്ന്ന ക്ലാ​സു​ക​ളി​ലെ ടി​ക്ക​റ്റി​ല്‍ യാ​ത്ര ചെ​യ്യേ​ണ്ടി​വ​രു​ന്ന​വ​ര്‍​ക്ക് ടി​ക്ക​റ്റ് തു​ക​യു​ടെ 75 ശ​ത​മാ​നം​വ​രെ യാ​ത്ര​ക്കാ​ര്‍​ക്ക് മ​ട​ക്കി ന​ല്‍​ക​ണം.   വി​ദേ​ശ സ​ര്‍​വീ​സി​ല്‍ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ര്‍​ഹ​തയുള്ളത്. 1,500 കി​ലോ മീ​റ്റ​ര്‍​വ​രെ​യു​ള്ള യാ​ത്ര​ക​ള്‍​ക്ക് 30 ശ​ത​മാ​നം തു​ക​യും 1,500 മു​ത​ല്‍ 3,500 കി​ലോ മീ​റ്റ​ര്‍​വ​രെ​യു​ള്ള യാ​ത്ര​ക​ള്‍​ക്ക് 50 ശ​ത​മാ​നം തു​ക​യും 3,500 കി​ലോ​മീ​റ്റ​റി​ല്‍ കൂ​ടു​ത​ലു​ള്ള യാ​ത്ര​ക​ള്‍​ക്ക് 75 ശ​ത​മാ​നം തു​ക​യും മ​ട​ക്കി ന​ല്‍​ക​ണം. ആ​ഭ്യ​ന്ത​ര സ​ര്‍​വീ​സി​ല്‍ നി​കു​തി അ​ട​ക്കം ടി​ക്ക​റ്റ് തു​ക​യു​ടെ 75 ശ​ത​മാ​നം മ​ട​ക്കി ന​ല്‍​ക​ണം.

Related Topics

Share this story