ഹൈദരാബാദിൽ 67 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
Sun, 14 May 2023

ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 67 ലക്ഷം രൂപ മൂല്യമുള്ള അനധികൃത സ്വർണം പിടികൂടി.ഗൾഫ് എയർലൈൻസിന്റെ ജിഎഫ് - 274 വിമാനത്തിൽ എത്തിയ യാത്രികനാണ് 1287.6 ഗ്രാം തൂക്കം വരുന്ന 14 സ്വർണക്കട്ടികൾ കടത്താൻ ശ്രമിച്ചത്. ലഗേജിൽ സൂക്ഷിച്ചിരുന്ന എമർജൻസി ലൈറ്റിനുള്ളിലെ ബാറ്ററി അറയിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
റിയാദിൽ നിന്ന് ബഹ്റൈൻ വഴി ഹൈദരാബാദിലേക്ക് സഞ്ചരിച്ച യാത്രികനാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.