മധ്യപ്രദേശിൽ ഒരു കുടുംബത്തിലെ ആറുപേര്‍ വെടിയേറ്റ് മരിച്ചു

വെള്ളിയാഴ്ച ലെപ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇരു കുടുംബങ്ങൾ തമ്മിൽ നിലനിന്നിരുന്ന പകയാണ് അക്രമത്തിൽ കലാശിച്ചത്. ഗ്രാമവാസികളായ ധീര്‍ സിംഗ് തോമറിന്റേയും ഗജേന്ദ്ര സിംഗ് തോമറിന്റേയും കുടുംബങ്ങള്‍ക്കിടയില്‍ ഭൂമി തര്‍ക്കമടക്കം പ്രശ്നങ്ങള്‍ നിലനിന്നിരുന്നു. 2013-ല്‍ മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് ഇരു കുടുംബങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. അന്ന് ധീര്‍ സിംഗിന്റെ കുടുംബത്തിലെ രണ്ട് പേര് കൊല്ലപ്പെടുകയും പിന്നാലെ ഗജേന്ദ്ര സിംഗ് തോമറിന്റെ കുടുംബം ഗ്രാമത്തില്‍ നിന്നും പലായനം ചെയ്യുകയും ചെയ്തു.
നാളുകൾക്ക് ശേഷം കേസ് എല്ലാം അവസാനിപ്പിച്ചതോടെ ധീർ സിംഗിന്റെ കുടുംബം അനുനയത്തിൽ ഗജേന്ദ്ര സിംഗിന്റെ കുടുംബത്തെ വീണ്ടും ഗ്രാമത്തിലേക്ക് വിളിച്ചു. പലായനം ചെയ്ത കുടുംബം ഇന്ന് ഗ്രാമത്തിൽ എത്തിയതിന് പിന്നാലെയാണ് എതിർ കുടുംബം ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരിൽ ഗജേന്ദ്ര സിംഗ് തോമറും രണ്ട് ആൺ മക്കളും ഉള്‍പ്പെടുന്നു. സംഭവത്തില്‍ എട്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.