Times Kerala

 വയ്ക്കോൽ ലോറിയിൽ കടത്തിയ 400 കിലോ പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു.

 
crime
നാ​ഗ​ർ​കോ​വി​ൽ: വ​യ്ക്കോ​ൽ ലോ​ഡി​ന്റെ അ​ടി​യി​ൽ പ​ഴ​നി​യി​ൽ നി​ന്നു ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന 400 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​ച്ചെ​ടു​ത്തു. ലോ​റി ഡ്രൈ​വ​ർ പ​ഴ​നി സ്വ​ദേ​ശി പീ​ർ മു​ഹ​മ്മ​ദ്, ഗോ​പാ​ൽ എ​ന്നി​വ​രെ പോലീസ്  അ​റ​സ്റ്റ് ചെ​യ്തു. ആ​രു​വാ​മൊ​ഴി ചെ​ക്പോ​സ്റ്റി​ൽ പ്ര​ത്യേ​ക ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് രാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന നടന്നത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ​ഴ​നി​യി​ൽ പ​ല​വ്യ​ഞ്ജ​ന ക​ട ന​ട​ത്തു​ന്ന തി​ശ​യ​ൻ​വി​ള സ്വ​ദേ​ശി​യാ​ണ് ബം​ഗ​ളൂ​രു തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വാ​ങ്ങി തൂ​ത്തു​ക്കു​ടി, തി​രു​ന​ൽ​വേ​ലി, ക​ന്യാ​കു​മാ​രി ജി​ല്ല​ക​ളി​ൽ വി​ത​ര​ണം ചെ​യ്തു​വ​ന്ന​തെ​ന്ന്​ അ​റി​യാ​ൻ സാധിച്ചു.

Related Topics

Share this story