Times Kerala

ബച്ചന് ശേഷം 40 വര്‍ഷത്തിന്റെ കാത്തിരിപ്പ്; അലഹബാദ് മണ്ഡലം തിരികെപ്പിടിച്ച് കോണ്‍ഗ്രസ്

 
അയോദ്ധ്യ ക്ഷേത്രത്തിന് തൊട്ടരികിലായി ഭൂമി സ്വന്തമാക്കി ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ
ലക്നൌ: നാൽപ്പത് വർഷത്തിന് ശേഷം യുപിയിലെ അലഹാബാദ് ലോക്സഭാ സീറ്റ് തിരിച്ചുപിടിച്ച് കോൺ​ഗ്രസ് പാർട്ടി. അലഹബാ​ദ് മണ്ഡലത്തിൽ അവസാനമായി വിജയിച്ച് കോൺ​ഗ്രസ് നേതാവ് നടൻ അമിതാഭ് ബച്ചനായിരുന്നു. പിന്നീട് ഒരുതവണ പോലും അലഹബാദിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് ജയിക്കാൻ കോൺ​ഗ്രസിന് സാധിച്ചില്ല. 
കോൺ​ഗ്രസിന്റെ ഉജ്ജ്വൽ രാമൻ സിങ് ബിജെപിയുടെ നീരജ് ത്രിപാതിയെ പരാജയപ്പെടുത്തിയാണ് സീറ്റ് പിടിച്ചെടുത്തത്. 58000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിങ്ങിന്റെ ജയം. ഉത്തർപ്രദേശിൽ കോൺ​ഗ്രസ് കൂടി ഭാ​ഗമായ ഇന്ത്യ മുന്നണി 80 ൽ 43 സീറ്റ് നേടി വലിയ മുന്നേറ്റമാണ് നടത്തിയത്.

Related Topics

Share this story