Times Kerala

വിവാഹ ആഘോഷങ്ങള്‍ക്കിടെ മൂന്ന് വയസുകാരിയെ കാറില്‍ മറന്നു; കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു

 
വിവാഹ ആഘോഷങ്ങള്‍ക്കിടെ മൂന്ന് വയസുകാരിയെ കാറില്‍ മറന്നു; കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു
കോട്ട: കാറിനുള്ളില്‍ ശ്വാസം മുട്ടി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്ടയിലായിരുന്നു ദാരുണ സംഭവം. പ്രദീപ് നഗറിന്റെ മകള്‍ ഗോര്‍വിക നഗര്‍ ആണ് ശ്വാസം കിട്ടാതെ മരിച്ചത്. വിവാഹാഘോഷത്തില്‍ പങ്കെടുക്കാൻ വേണ്ടി വന്ന മാതാപിതാക്കള്‍ കുഞ്ഞിനെ കാറില്‍ നിന്നെടുക്കാന്‍ മറന്നതാണ് ദാരുണ സംഭവത്തിന് കാരണമായത്.
ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം നടന്നത്. പ്രദീപ് നഗറും ഭാര്യയും രണ്ട് പെണ്‍മക്കള്‍ക്കൊപ്പമാണ് വിവാഹത്തിന് പങ്കെടുക്കാൻ വന്നത്. വിവാഹ വേദിക്ക് മുന്നിലെത്തിയതോടെ യുവതിയും മൂത്ത പെണ്‍കുട്ടിയും വാഹനത്തിൽ നിന്നിറങ്ങി. തുടര്‍ന്ന് പ്രദീപ് കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി പോയി. കുഞ്ഞ് അമ്മയ്‌ക്കൊപ്പം അകത്തേക്ക് പോയിക്കാണുമെന്ന് കരുതിയ പിതാവ്, കാര്‍ പാര്‍ക്ക് ചെയ്ത് പുറത്തിറങ്ങി ലോക്ക് ചെയ്ത് അകത്തേക്ക് പോവുകയായിരുന്നുവെന്ന് കട്ടോലി പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ബന്ന ലാല്‍ വ്യക്തമാക്കി.

Related Topics

Share this story