റിലയന്‍സ് നിപ്പോണ്‍ ലൈഫിന്റെ അറ്റാദായത്തില്‍ 30% വളര്‍ച്ച

 റിലയന്‍സ് നിപ്പോണ്‍ ലൈഫിന്റെ അറ്റാദായത്തില്‍ 30% വളര്‍ച്ച
 

കൊച്ചി :   റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് 2022-ല്‍ ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി, ക്ലെയിം സെറ്റില്‍മെന്റില്‍ മികച്ചുനില്‍ക്കുകയും അറ്റാദായത്തില്‍ 30% വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്യുന്നു.
റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയുടെ അറ്റാദായം 2021 സാമ്പത്തിക വര്‍ഷത്തില്‍ 50 കോടി രൂപയില്‍ നിന്ന് 2022 ല്‍ 30 ശതമാനം വര്‍ധിച്ച് 65 കോടി രൂപയായി.

ഇന്നത്തെ അസ്ഥിരമായ സാമ്പത്തിക പരിതസ്ഥിതിയില്‍, ലൈഫ് കവറേജിന്റെയും സാമ്പത്തിക നിക്ഷേപങ്ങളുടെയും ഉറപ്പ് ഉറപ്പാക്കുന്നതിന് ലൈഫ് ഇന്‍ഷുറന്‍സിന് ഉയര്‍ന്ന വിലമതിപ്പ് ഉണ്ടെന്ന് ശ്രീ വോഹ്‌റ കൂട്ടിച്ചേര്‍ത്തു. ഈ ഗ്യാരന്റികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ഉപഭോക്താക്കളെ അവരുടെ ജീവിത ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനും ഞങ്ങളുടെ ബിസിനസ്സ് മോഡലിന്റെ അടിത്തറ രൂപപ്പെടുത്തുന്നതിനും സഹായിക്കുന്നു എന്ന് 2022 സാമ്പത്തിക വര്‍ഷത്തിലെ കമ്പനിയുടെ ശക്തമായ പ്രകടനത്തെക്കുറിച്ച് റിലയന്‍സ് നിപ്പോണ്‍ ലൈഫ് ഇന്‍ഷുറന്‍സ് ഇഡിയും സിഇഒയുമായ ആശിഷ് വോറ പറഞ്ഞു.

കമ്പനി ഡെത്ത് ക്ലെയിമുകള്‍, മെച്യൂരിറ്റി, സര്‍വൈവല്‍ ബെനിഫിറ്റ് പേഔട്ടുകള്‍ എന്നിവയ്ക്ക് 1877 കോടി രൂപയിലധികം നല്‍കുകയും   2021 സാമ്പത്തിക വര്‍ഷത്തിലെ 98.5% ല്‍ നിന്ന് 98.7% എന്ന ശ്രദ്ധേയമായ ക്ലെയിം സെറ്റില്‍മെന്റ് അനുപാതം കൈവരിക്കുകയും ചെയ്തു.  ''ഒരു ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പ്പന്നത്തിന്റെ ആത്യന്തിക പരീക്ഷണമാണ് മരണ ക്ലെയിം, അത്തരം എല്ലാ ക്ലെയിമുകളും വേഗത്തിലും കൃത്യതയിലും അംഗീകരിക്കുന്നതാണ് ലൈഫ് ഇന്‍ഷുററുടെ ധര്‍മ്മം. വരാനിരിക്കുന്ന സമയങ്ങളില്‍ ഉണ്ടായേക്കാവുന്ന എല്ലാ ഉപഭോക്തൃ ക്ലെയിമുകളും നിറവേറ്റുന്നതിനായി ഞങ്ങള്‍ 235% സോള്‍വന്‍സിയില്‍ (150% റെഗുലേറ്ററി ആവശ്യകതയ്‌ക്കെതിരെ) പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരും സാമ്പത്തികമായി സ്ഥിരതയുള്ളവരുമായി തുടരുന്നു എന്ന് വോഹ്‌റ  അഭിപ്രായപ്പെട്ടു,
''ഞങ്ങള്‍ അടിസ്ഥാനപരമായി ശക്തമായ ഒരു സ്ഥാപനമാണ്, മാത്രമല്ല ലാഭക്ഷമതയോടെ സ്‌കെയില്‍ നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. വരാനിരിക്കുന്ന വര്‍ഷത്തില്‍, വ്യക്തമായ ലക്ഷ്യവും ദീര്‍ഘകാല വീക്ഷണത്തോടെയുള്ള യോജിച്ച തന്ത്രവുമാണ് ഞങ്ങളെ നയിക്കുന്നത്. ഞങ്ങള്‍ ഭാവിയെക്കുറിച്ച് വളരെ ശുഭാപ്തിവിശ്വാസമുള്ളവരാണ്, ഞങ്ങളുടെ എല്ലാ പങ്കാളികള്‍ക്കും അളക്കാവുന്ന, 360° മൂല്യം സൃഷ്ടിക്കാന്‍  പ്രതിജ്ഞാബദ്ധരാണ്,''  എന്ന് ശ്രീ ആശിഷ് വോഹ്‌റ കൂട്ടിച്ചേര്‍ത്തു.

Share this story