ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോക്കറ്റ് മണി നല്‍കാത്തതിനെ തുടര്‍ന്ന് 27 കാരന്‍ പിതാവിനെ മഴു കൊണ്ട് വെട്ടിക്കൊന്നു
May 13, 2023, 23:05 IST

കോട്ട: ബന്ധുവിന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോക്കറ്റ് മണി നല്‍കാത്തതിനെ തുടര്‍ന്ന് 27 കാരന്‍ പിതാവിനെ മഴു കൊണ്ട് വെട്ടിക്കൊന്നു. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ഞായറാഴ്ച രാത്രി അമ്മയ്‌ക്കൊപ്പം വിവാഹച്ചടങ്ങിന് പോയപ്പോള്‍ പോക്കറ്റ് മണി നല്‍കാത്തതില്‍ 27കാരന്‍ പിതാവ് ശ്രികിഷന്‍ സുമനോട് ദേഷ്യപ്പെട്ടിരുന്നതായി ബാപ്ച പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ സുരേന്ദ്ര കുന്തല്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മകന്‍ കമല്‍ സുമനെ അറസ്റ്റ് ചെയ്തതായി പൊലീസ്് പറഞ്ഞു. താനാണ് പിതാവിനെ കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചതായും കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെടുത്തതായും പൊലീസ് പറഞ്ഞു. അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതി വിവാഹിതനാണെന്നും ഇയാളുടെ വിചിത്ര സ്വഭാവം കാരണം ഭാര്യ ഉപേക്ഷിച്ചുപോയതാണെന്നും പൊലീസ് പറഞ്ഞു.