26/11 ഭീകരാക്രമണം: തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാന്‍ യു.എസ് കോടതിയുടെ അംഗീകാരം
May 18, 2023, 11:48 IST

വാഷിംഗ്ടണ്‍: ലോകത്തെ നടുക്കിയ 2008ലെ 26/11 മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്മാരില്‍ ഒരാളായ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക കൈമാറാന്‍ അമേരിക്കന്‍ കോടതി അനുമതി നൽകി. പാകിസ്താന്‍ വംശജനായ റാണ കനേഡിയന്‍ ബിസിനസുകാരനാണ്. ഭീകരാക്രമണത്തില്‍ റാണയുടെ പങ്ക് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇന്ത്യയുടെ ആവശ്യപ്രകാരമാണ് അമേരിക്ക റാണയെ അറസ്റ്റു ചെയ്തത്. അന്നത്തെ ആക്രമണത്തില്‍ ആറ് അമേരിക്കന്‍ പൗരന്മാര്‍ അടക്കം 160 പേര്‍ കൊല്ലപ്പെട്ടിരുന്നു. മുംബൈ താജ് ഹോട്ടലിലും പരിസരങ്ങളിലുമായി നടന്ന ഭീകരാക്രമണത്തിനു ശേഷം ഹോട്ടലില്‍ ഒളിച്ച ഭീകരരെ മൂന്നു ദിവസം നീണ്ട ഏറ്റുമുട്ടലിലാണ് സൈന്യം വധിച്ചത്. 10 പാക് ഭീകരെ വധിച്ചിരുന്നു.