കാമുകന്റെ ഭാര്യയെ ക്വട്ടേഷൻ നൽകി കഴുത്തറുത്തു കൊന്നു : 24- കാരിയായ അധ്യാപിക അറസ്റ്റിൽ
Fri, 23 Sep 2022

മുംബൈ: കാമുകന്റെ ഭാര്യയെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു കൊലപ്പെടുത്തി അധ്യാപിക. ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് പ്രിയങ്ക റാവത്താണ്(29) കൊല്ലപ്പെട്ടത്.സംഭവത്തിൽ ഇരുപത്തിനാലുകാരിയായ നികിത മത്കര്‍, പ്രിയങ്കയുടെ ഭര്‍ത്താവ് ദേവവ്രത് സിംഗ് എന്നിവരടക്കം ആറ് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നാല് വര്‍ഷം മുൻപായിരുന്നു ദേവവ്രത് പ്രിയങ്കയെ വിവാഹം കഴിച്ചത്. ഇയാള്‍ അടുത്തിടെയാണ് നികിതയുമായി പ്രണയത്തിലായത്. ഇക്കാര്യമറിഞ്ഞ പ്രിയങ്ക ബന്ധം അവസാനിപ്പിക്കണമെന്നും ഭര്‍ത്താവിനെ വിട്ടുതരണമെന്നും നികിതയോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം.ട്യൂഷന്‍ സെന്ററിലെ അദ്ധ്യാപികയായ നികിത സോഷ്യല്‍ മീഡിയയിലൂടെയാണ് ക്വട്ടേഷന്‍ സംഘത്തെ പരിചയപ്പെട്ടത്. സംഘത്തിന് മൂന്ന് ലക്ഷം രൂപ നല്‍കുകയും ചെയ്തു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രിയങ്കയെ റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ച് ക്വട്ടേഷന്‍ സംഘം കഴുത്തറുത്ത് കൊല്ലുകയായിരുന്നു.