Times Kerala

'സത്യപ്രതിജ്ഞയ്ക്ക് മുൻപേ 24 ലക്ഷം വിദ്യാർഥികളെ തകർത്തു': നീറ്റ് വിവാദത്തിൽ മോദിക്കെതിരെ രാഹുൽ ഗാന്ധി

 
ഹി​മാ​ച​ൽ സ​ർ​ക്കാ​രി​നെ അ‌​ട്ടി​മ​റി​ക്കു​മെ​ന്ന് മോ​ദി പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചു​വെ​ന്ന് രാ​ഹു​ൽ

ഡൽഹി: നീറ്റ് ക്രമക്കേടിൽ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി. മോദി സത്യപ്രതിജ്ഞ ചെയ്യും മുൻപേ 24 ലക്ഷത്തിലധികം വിദ്യാർത്ഥികളെയും കുടുംബങ്ങളെയും മോദി തകർത്തു. ക്രമക്കേട് തെളിഞ്ഞിട്ടും പേപ്പർ ചോർച്ച ആരോപണം സർക്കാർ നിഷേധിക്കുകയാണ്. വിദ്യാർത്ഥികളുടെ ഭാവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പാർലമെൻ്റിൽ ശക്തമായി ഉന്നയിക്കുമെന്നും രാഹുൽ ഗാന്ധി എക്സിൽ എഴുതി.

ഒരേ പരീക്ഷാ കേന്ദ്രത്തിലെ ആറ് വിദ്യാർത്ഥികൾ ഏറ്റവുംകൂടുതൽ  മാർക്ക് നേടി ഒന്നാം റാങ്ക് നേടിയതിന്റെ അപാകത രാഹുൽ ഉയർത്തിക്കാട്ടി. പരീക്ഷാ പേപ്പർ ചോർച്ച സാധ്യതകൾ സർക്കാർ നിരാകരിച്ചതിനെ രാഹുൽ വിമർശിക്കുകയും ചെയ്തു. വിദ്യാഭ്യാസ മാഫിയയും സർക്കാർ സംവിധാനവും നടത്തുന്ന പേപ്പർ ചോർച്ച വ്യവസായം നേരിടാൻ കോൺഗ്രസ് പ്രകടന പത്രികയിൽ ശക്തമായ പദ്ധതി തയ്യാറാക്കിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
 

Related Topics

Share this story