2024-ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ സ്ത്രീകൾ മാത്രം
May 7, 2023, 18:17 IST

ന്യൂഡൽഹി: 2024-ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ സ്ത്രീകൾ മാത്രം പങ്കെടുത്താൽ മതിയെന്ന നിർദേശം നൽകി കേന്ദ്ര സർക്കാർ. സ്ത്രീകൾ മാത്രം മാർച്ച് ചെയ്യുന്ന ചടങ്ങുകൾക്കായുള്ള തയാറെടുപ്പുകൾ ഉടൻ ആരംഭിക്കാൻ സേനകളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട് . മാർച്ചിൽ പങ്കെടുക്കുന്ന സേനാംഗങ്ങൾ, ബാൻഡ് അംഗങ്ങൾ, ടാബ്ലോ അവതാരകർ എന്നിവരിൽ പുരുഷന്മാരെ ഉൾപ്പെടുത്തേണ്ടെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. നിർദേശം നടപ്പാക്കാനാകുമോയെന്ന് പരിശോധിക്കുമെന്നും ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
അർധസൈനിക വിഭാഗങ്ങളിൽ സ്ത്രീകളുടെ ശക്തമായ സാന്നിധ്യം ഉണ്ടെങ്കിലും കര, നാവിക, വ്യോമ സേനകളിൽ വനിതാ ഉദ്യോഗസ്ഥരുടെ എണ്ണം വളരെ കുറവാണ്. ഈ സാഹചര്യത്തിൽ പരേഡ് നിർദേശം പ്രായോഗികമാണോയെന്ന് സൈനിക കേന്ദ്രങ്ങൾക്ക് ഉറപ്പില്ല.