1984ലെ സിഖ് വിരുദ്ധ കലാപം: കമൽനാഥിനെതിരേ ബിജെപി
May 22, 2023, 11:27 IST

1984ലെ സിഖ് വിരുദ്ധ കലാപത്തിൽ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന കമൽനാഥിനെതിരേ ആരോപണവുമായി ബിജെപി രംഗത്ത്.
കലാപത്തിൽ കമൽനാഥിനു പങ്കുണ്ടെന്നാണ് ആരോപണം. മധ്യപ്രദേശ് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ് ആണ് ആരോപണവുമായി രംഗത്ത് എത്തിയത്. എന്നാൽ, ആരോപണം രാഷ്ട്രീയപ്രേരിതവും അടിസ്ഥാനരഹിതവുമാണെന്നു കോൺഗ്രസ് പ്രതികരിച്ചു.

2018-2020 കാലത്ത് കമൽനാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. നിയസഭാ തെരഞ്ഞെടുപ്പിനായി തയാറെടുക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസിനെ നയിക്കുന്നതു കമൽനാഥ് ആണ്. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ പുതിയ ആരോപണം.