17 കാരി പ്രസവിച്ചു, മകളെ ബലാത്സംഗം ചെയ്യാൻ 50-കാരനായ കാമുകന് ഒത്താശ ചെയ്തത് അമ്മ; അറസ്റ്റ്
Sun, 15 May 2022

ചെന്നൈ : പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്യാൻ കാമുകന് ഒത്താശ ചെയ്ത അമ്മ അറസ്റ്റിൽ. പോക്സോ വകുപ്പുകൾ പ്രകാരം ഇവരുടെ കാമുകനെയും ചെന്നൈ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. 38 കാരിയായ യുവതിക്ക് 50 വയസുള്ള പുരുഷനുമായി ബന്ധമുണ്ടായിരുന്നു. ഇതിനിടെ 17 വയസുള്ള യുവതിയുടെ മകളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന്
അയാൾ യുവതിയെ അറിയിച്ചു. തുടർന്നാണ് മകളെ ബലാത്സംഗം ചെയ്യാൻ പെൺകുട്ടിയുടെ അമ്മ 50കാരനെ അനുവദിച്ചത്.മകൾ ഗർഭിണിയായതോടെ അമ്മ പെൺകുട്ടിയുടെ പഠനം നിർത്തി, കാമുകന് വിവാഹം കഴിപ്പിച്ചുകൊടുക്കുകയായിരുന്നു. അയൽക്കാർക്ക് സംശയം തോന്നാതിരിക്കാൻ പെൺകുട്ടിയെ വീടിനു പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. മെയ് 1 ന് പെൺകുട്ടിക്ക് പ്രസവവേദന ഉണ്ടാകുകയും അമ്മയുടെ നിർദേശപ്രകാരം കുളിമുറിയിൽ പ്രസവിക്കുകയും ചെയ്തു.പ്രസവശേഷം കുഞ്ഞിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോൾ അധികൃതർ കുട്ടിയുടെ ജനന രേഖ അടക്കമുള്ളവ ആവശ്യപ്പെട്ടു. അമ്മ പെൺകുട്ടിയുടെ ആധാർ കാർഡ് നൽകിയപ്പോൾ കുട്ടിയുടെ പ്രായം കണ്ടെത്തി ശിശുക്ഷേമ സമിതിയെ ആശുപത്രി അധികൃതർ വിവരം അറിയിക്കുകയായിരുന്നു.