Times Kerala

 17കാരിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ പ്രചരിപ്പിച്ചു ; 26കാരനെതിരെ കേസ് 

 
n
 മധ്യപ്രദേശ് : പതിനേഴുകാരിയെ ബലാത്സംഗം ചെയ്തതിന് പിന്നാലെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 26കാരന്‍. മധ്യപ്രദേശിലെ ഭോപ്പാലിന് സമീപമുള്ള നസീറാബാദിലാണ് സംഭവം ഉണ്ടായത് . 17 കാരിയെ ബലാത്സംഗം ചെയ്തതിനും   ബലാത്സംഗത്തിന്‍റെ ചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചതിനെ തുടർന്നും  26കാരനായ യുവാവിനെതിരെ മധ്യ പ്രദേശ് പൊലീസ് കേസെടുത്തു. യുവാവും പീഡനത്തിനിരയായ പെണ്‍കുട്ടിയും ഒരേ ഗ്രാമത്തിലെ താമസക്കാരായിരുന്നു. കുടുംബമായി പോയ ടൂറിനിടയിലാണ് യുവാവിനെ പതിനൊന്നാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടി പരിചയപ്പെടുന്നത്.കഴിഞ്ഞ ഏപ്രില്‍ 16നായിരുന്നു  പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് ഇവരെ ബലാത്സംഗം ചെയ്തത് . ബലാത്സംഗത്തിനിടെ അതിന്‍റെ ചിത്രങ്ങളും യുവാവ് മൊബൈലില്‍ എടുത്തിരുന്നു. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ യുവാവിനെ പെണ്‍കുട്ടി ഫോണില്‍ ബ്ലോക്ക് ചെയ്യുകയും ഭീഷണിക്ക് വഴങ്ങി കാണാന്‍ വിസമ്മതിക്കുകയുെ ചെയ്തിരുന്നു.തുടർന്ന് ഇതില്‍ പ്രകോപിതനായ 26കാരന്‍ ചിത്രങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയായിരുന്നു.

Related Topics

Share this story