Times Kerala

പരീക്ഷയിൽ മികച്ച പ്രകടനം നടത്താനായില്ല, കോട്ടയിൽ 16കാരൻ ജീവനൊടുക്കിയ നിലയിൽ 

 
കടബാധ്യത; ക­​ണ്ണൂ­​രി​ല്‍ ക്ഷീ­​ര­​ക​ര്‍­​ഷ­​ക​ന്‍ ജീ­​വ­​നൊ­​ടു­​ക്കി

കോട്ട: രാജസ്ഥാനിലെ കോട്ടയിൽ 16കാരനായ ജെഇഇ പരീക്ഷാർത്ഥി ആത്മഹത്യാ. ഈ വർഷം കോട്ടയിൽ നടക്കുന്ന നാലാമത്തെ ആത്മഹത്യയാണ്. 2023ൽ മാത്രം ജീവനൊടുക്കിയത് 29 പരീക്ഷാർത്ഥികളാണ്. പ്ലസ്ടു പഠനത്തോടൊപ്പം ജെഇഇ പരിശീലനം നടത്തിയിരുന്ന വിദ്യാർത്ഥിയാണ് ഹോസ്റ്റൽ മുറിയിലെ സീലീംഗ് ഫാനിൽ തൂങ്ങി മരിച്ചത്. പതിവായി രാവിലെ വീട്ടിലേക്ക് വിളിക്കാറുള്ള വിദ്യാർത്ഥിയുടെ വിളി എത്താതെ വന്നതോടെ രക്ഷിതാക്കൾ ഹോസ്റ്റൽ വാർഡനെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച രാവിലെയാണ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയിസെ മഹാവീർ നഗർ മേഖലയിലെ ഹോസ്റ്റലിലാണ് 16കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഛത്തീസ്ഗഡ് സ്വദേശിയാണ് മരിച്ച 16കാരൻ. ഹോസ്റ്റൽ നടത്തിപ്പുകാർക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.

Related Topics

Share this story