യുപിയിൽ പണിമുടക്കിനെ തുടർന്ന് 1,332 കരാർ ജീവനക്കാരെ പിരിച്ചുവിട്ടു

 യുപിയിൽ പണിമുടക്കിനെ തുടർന്ന് 1,332 കരാർ ജീവനക്കാരെ പിരിച്ചുവിട്ടു
 ജീവനക്കാരുടെ സമരത്തെ തുടർന്ന് ഉത്തർപ്രദേശ് സർക്കാരിന്റെ വൈദ്യുതി വകുപ്പിൽ നിന്നും 1,332 കരാർ തൊഴിലാളികളെ പിരിച്ചുവിട്ടു. പണിമുടക്കിയ വൈദ്യുതി വകുപ്പ് ജീവനക്കാർ വൈകുന്നേരം 6.00 മണിക്ക് ഡ്യൂട്ടിയിൽ ചേരണമെന്നും അല്ലെങ്കിൽ പിരിച്ചുവിടുമെന്നും ഊർജ മന്ത്രി എ.കെ ശർമ്മ മുന്നറിയിപ്പ് നൽകി. ശമ്പളത്തിലെ അപാകതകൾ ഉന്നയിച്ച് ജീവനക്കാർ വ്യാഴാഴ്ച മുതലാണ് മൂന്ന് ദിവസത്തെ പണിമുടക്ക് ആരംഭിച്ചത്.

Share this story