Times Kerala

 12 വയസുകാരിയെ രണ്ട് തവണ വിവാഹം കഴിപ്പിച്ചു, രണ്ടാം വിവാഹത്തിൽ ഗർഭിണിയായി; അമ്മയും ഭര്‍ത്താവും അറസ്റ്റില്‍

 
rape
 ഷിംല: 12-വയസുള്ള പെൺകുട്ടിയെ രണ്ട് തവണ വിവാഹം കഴിപ്പിച്ച മാതാവ് അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ പിത്തോർഗഡിലാണ് സംഭവം. രണ്ടാം വിവാഹത്തിൽ പെണ്‍കുട്ടി ഗർഭിണിയാകുകയും ചെയ്തു.സംഭവത്തിൽ പെൺകുട്ടിയെ വിവാഹം കഴിച്ച 36കാരനായ യുവാവും പൊലീസ് പിടിയിലായി. 2021 ജൂണിലാണ് പെണ്‍കുട്ടിയെ അമ്മയും രണ്ടാനച്ഛനും ചേർന്ന് ധാർചുലയിൽ വച്ച് ആദ്യ വിവാഹം കഴിപ്പിച്ചത്. കുറച്ച് നാളുകള്‍ക്ക് ശേഷം ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ച് കുട്ടി വീട്ടിൽ തിരികെയെത്തുകയായിരുന്നു.തുടർന്ന് 2021 ഡിസംബറിൽ കുട്ടിയെ മാതാപിതാക്കള്‍ വീണ്ടും വിവാഹം കഴിപ്പിക്കുകയായിരുന്നു. കുട്ടിയെ ആദ്യം വിവാഹം ചെയ്‌ത വ്യക്തിയേയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ ഐപിസി സെക്ഷൻ 376, 5 (j) (II)/6 പോക്‌സോ നിയമം, ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.

Related Topics

Share this story