തമിഴ്നാട്ടിൽ 12 ആം ക്ലാസ് വിദ്യാർഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Sep 21, 2022, 10:49 IST

ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ 12 ആം ക്ലാസ് വിദ്യാർഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമനാഥപുരം സ്വദേശിനി വൈതീശ്വരിയാണ് (17) മരണപ്പെട്ടത്.
ഹോസ്റ്റൽ മുറിയിൽ നിന്ന് ആത്മഹത്യാകുറിപ്പ് ലഭിച്ചതായി പോലീസ് അറിയിച്ചു. അടുത്ത ബന്ധുവിന്റെ മരണത്തിൽ മനംനൊന്ത് ജീവനൊടുക്കുകയാണ് എന്നാണ് ആത്മഹത്യാകുറിപ്പിൽ.
തന്നെ ജീവനോടെ അവസാനമായി കാണുകയാണെന്ന് സഹപാഠിയോട് പെൺകുട്ടി പറഞ്ഞിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
