Times Kerala

ട്രെയിനില്‍ കടത്തിയ 12 കിലോ കഞ്ചാവ് പിടിച്ചെടുത്തു; ഒരാള്‍ പിടിയിൽ 

 
ട്രെയിനില്‍ കടത്തിയ 12 കിലോ കഞ്ചാവ് പിടിച്ചെടുത്തു; ഒരാള്‍ പിടിയിൽ 

കോയമ്പത്തൂര്‍: ട്രെയിനില്‍ കടത്തിയ 12 കിലോ കഞ്ചാവ് പിടിച്ചെടുത്ത്  ആര്‍.പി.എഫ്. ദിബ്രുഗഡ്-കന്യാകുമാരി എക്‌സ്പ്രസിലെ യാത്രക്കാരനില്‍നിന്നാണ് ആര്‍.പി.എഫിന്റെ കീഴിലുള്ള കോയമ്പത്തൂര്‍ ക്രൈം വിങ് വാൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്. സംഭവത്തില്‍ മരുതമല സ്വദേശി സി.ഗോവിന്ദ(55)നെ അറസ്റ്റ് ചെയ്തു.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ക്രൈംവിങ് എ.എസ്.ഐ. കെ.ആര്‍.ബിനു, സേനാംഗങ്ങളായ കമല്‍നാഥന്‍, പെരിയസ്വാമി, സെന്തില്‍കുമാര്‍ എന്നിവര്‍ തിരുപ്പൂരില്‍നിന്ന് ട്രെയിനില്‍ കയറിയിരുന്നു. തുടര്‍ന്ന് നിരീക്ഷണത്തിനിടെയാണ് ജനറല്‍ കോച്ചിലെ യാത്രക്കാരനായ ഗോവിന്ദനെ ശ്രദ്ധയിൽപ്പെടുന്നത്. സംശയം തോന്നിയതിനെ തുടർന്ന് ഇയാളെ ചോദ്യംചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. തുടർന്ന് കൂടുതല്‍ ചോദ്യംചെയ്യുകയും കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാളില്‍നിന്ന് രണ്ടുബാഗുകളിലായി സൂക്ഷിച്ച 12 കിലോ കഞ്ചാവും പിടിച്ചെടുത്തു.

Related Topics

Share this story