Times Kerala

ഒരു കുപ്പി മദ്യം വിൽക്കുമ്പോൾ 10 രൂപ പശുക്കളുടെ ക്ഷേമത്തിന്; മദ്യവിൽപനയിൽ 'പശു സെസ്' ഏർപ്പെടുത്തി ഹിമാചൽ
 

 
ഒരു കുപ്പി മദ്യം വിൽക്കുമ്പോൾ 10 രൂപ പശുക്കളുടെ ക്ഷേമത്തിന്; മദ്യവിൽപനയിൽ 'പശു സെസ്' ഏർപ്പെടുത്തി ഹിമാചൽ
ഷിംല: മദ്യവില്പനയ്‌ക്ക് പശു സെസ് ഏർപ്പെടുത്തി ഹിമാചൽപ്രദേശ് സർക്കാർ. ഒരു കുപ്പി മദ്യം വിൽക്കുമ്പോൾ 10 രൂപ സെസ് ഈടാക്കാനാണ് തീരുമാനം. ബഡ്ജറ്റ് അവതരണത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

ഇതുവഴി വര്‍ഷം നൂറ് കോടി രൂപ വരുമാനം ഉണ്ടാക്കാമെന്ന് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. ഈ തുക പശുക്കള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ ചെലവഴിക്കും. പശുക്കൾക്ക് ഷെൽട്ടർ പണിയാനായി ഉത്തർപ്രദേശ് സർക്കർ .5 ശതമാനം സെസ് ഏർപ്പെടുത്തിയിരുന്നു. രാജസ്ഥാൻ സർക്കാരും സമാനരീതിയിൽ പശു സെസ് ഏർപ്പെടുത്തിയിട്ടുണ്ട്. 2019 മുതൽ 2022 വരെയുള്ള കാലയളവിൽ 2176 കോടി രൂപ പശുസെസിലൂടെ രാജസ്ഥാൻ സർക്കാർ സ്വരൂപിച്ചിട്ടുണ്ടെങ്കിലും ഇതിൽ 5.20 കോടി രൂപയാണ് ഇതുവരെ ചിലവഴിച്ചത്.

ഇരുപതിനായിരം വിദ്യാര്‍ഥികള്‍ക്ക് സ്‌കൂട്ടര്‍ വാങ്ങുന്നതിനു വേണ്ടി 25000 രൂപ വീതം സബ്‌സിഡി നല്‍കാനും വിദ്യാഭ്യാസ മേഖലയില്‍ കാര്യമായ പല പദ്ധതികളുടെ പ്രഖ്യാപനവും ഹിമാചല്‍ സര്‍ക്കാരിന്റെ ബജറ്റിലുണ്ട്‌. കര്‍ഷകര്‍ക്ക് രണ്ടു ശതമാനം പലിശയ്ക്ക് ലോണ്‍ നല്‍കാനും പദ്ധതിയുണ്ട്. ഇത്തരം വിപുലമായ പദ്ധതികള്‍ക്കിടയിലാണ് പശു സെസ് കൂടി ഹിമാചല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Related Topics

Share this story