Times Kerala

രൂപീകരിച്ച് 10 ദിവസം; വിജയിയുടെ തമിഴക വെട്രി കഴകത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടിസ്.!

 
 ഇ​ള​യ ദ​ള​പ​തി വി​ജ​യ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക്; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി നടൻ അ​ർ​ജു​ൻ

ചെന്നൈ: തമിഴ് നടൻ വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തമിഴക വെട്രി കഴകം (ടിവികെ) എന്ന് പേര് നല്‍കിയതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് വക്കീല്‍ നോട്ടീസ്. തമിഴക വാഴുറിമൈ കച്ചി (ടിവികെ) നേതാവ് ടി വേല്‍മുരുകനാണ് നടപടിയുമായി രംഗത്തുവന്നത്. തങ്ങള്‍ റജിസ്ട്രര്‍ ചെയ്ത പേര് വിജയിയുടെ പാര്‍ട്ടിക്ക് നല്‍കിയത് ചോദ്യം ചെയ്താണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 

നിലവില്‍ ഞങ്ങള്‍ ഉപയോഗിക്കുന്ന പേരാണ് ടിവികെ. വിജയിയുടെ പാര്‍ട്ടിയും അത് ഉപയോഗിക്കുകയാണെങ്കില്‍ പൊതുജനത്തിനിടയില്‍ ഇത് പ്രശ്നം സൃഷ്ട്ടിക്കും എന്ന് ടി വേല്‍മുരുകന്‍ ആരോപിച്ചു. അടുത്തിടെ ഞങ്ങളുടെ പാര്‍ട്ടിയുടെ കൃഷ്ണഗിരിയിലെ സെക്രട്ടറി റോഡ് അപകടത്തില്‍ മരണപ്പെട്ടിരുന്നു. പത്രത്തില്‍ വാര്‍ത്ത വന്നത് ടിവികെ ഭാരവാഹി മരണപ്പെട്ടെന്ന് വിജയ് പാര്‍ട്ടി അംഗങ്ങളും ഈ വാര്‍ത്ത കണ്ട് എത്തിയെന്നും വേല്‍മുരുകന്‍ വ്യക്തമാക്കി. ഇത്തരം ആശയക്കുഴപ്പം വരാതിരിക്കാൻ വിജയിയുടെ പാര്‍ട്ടിക്ക് ടിവികെ (വി) എന്നോ മറ്റോ പേര് നല്‍കണം എന്നാണ് വേല്‍മുരുകന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത്.  

Related Topics

Share this story