Times Kerala

 പഴയ വാട്സ്ആപ്പ് ചാറ്റ് തീയതി വെച്ച് തിരഞ്ഞ് കണ്ടെത്താം; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

 
 പഴയ വാട്സ്ആപ്പ് ചാറ്റ് തീയതി വെച്ച് തിരഞ്ഞ് കണ്ടെത്താം; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ
 

വാട്സ്ആപ്പിൽ പഴയ ചാറ്റുകൾ കണ്ടെത്താൻ പുതിയ രീതി അവതരിപ്പിച്ച് മെറ്റ. ഒരു സന്ദേശം തിരയനായി ഇനി തീയതി മാത്രം നൽകിയാൽ മതിയാകും.  നേരത്തെ ചാറ്റ് ചെയ്ത മെസേജിലെ ഏതെലും വാക്കുകൾ ഉപയോ​ഗിച്ചായിരുന്നു ചാറ്റ് തിരഞ്ഞിരുന്നെങ്കിൽ‌ ഇനി മുതൽ തീയതി ഉപയോ​ഗിച്ചും കണ്ടെത്താൻ കഴിയും. വർഷങ്ങളായി ഒരേ ഫോണിൽ തന്നെ വാട്‌സാപ്പ് ഉപയോഗിക്കുന്നവർക്ക് പഴയ ചാറ്റുകൾ കണ്ടുപിടിക്കാൻ ഇത് സഹായകമാവും.  ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് നിലവിൽ ഈ അപ്‌ഡേറ്റ് ലഭിക്കുന്നുണ്ട്.


ഇങ്ങനെ ചാറ്റ് കണ്ടെത്തുന്നതിനായി ചാറ്റ് കണ്ടെത്തേണ്ട അക്കൗണ്ടോ ​ഗ്രൂപ്പോ ഓപ്പൺ ആക്കുക. പേരിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് സെർച്ച് ബട്ടണിൽ ക്ലിക്ക് ചെയ്യുക. മുകളിൽ വലത് കോണിലായി കലണ്ടർ ഐക്കൺ കാണാം(ഐഫോണിൽ ഇത് താഴെ വലത് വശത്തായിരിക്കും). ഐക്കൺ തിരഞ്ഞെടുത്ത് തീയതി നൽകുക. ആ തീയതിയിലെ സന്ദേശങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതായിരിക്കും. 
 

Related Topics

Share this story