Times Kerala

ജിയോ മാര്‍ട്ടിൽനിന്ന് ഐഫോൺ 15 വാങ്ങാം വന്‍ ഓഫറുകളോടെ
 

 
വൻ മാറ്റങ്ങളോടെ ഐഫോണ്‍ 15 സീരീസ് വിപണിയില്‍; ഫീച്ചേഴ്സ് അറിയാം

കൊച്ചി: ഐഫോൺ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് സന്തോഷവാർത്ത. റിലയൻസ് റീട്ടെയിൽ സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ ഓൺലൈൻ അല്ലെങ്കിൽ ജിയോമാർട്ട് എന്നിവിടങ്ങളിൽ നിന്ന് ഐഫോൺ 15 വാങ്ങുന്ന ഉപഭോക്താക്കൾക്ക് ആറ് മാസത്തേക്ക് പ്രതിമാസം 399 രൂപയുടെ കോംപ്ലിമെന്ററി പ്ലാനുകൾ ലഭിക്കും. 2394 രൂപയുടെ കോംപ്ലിമെന്ററി ആനുകൂല്യങ്ങളാണ് ആകെ ജിയോ ഉപഭോക്താക്കൾക്കായി നൽകുന്നത്. 

ഇത് കൂടാതെ 3ജിബി/ദിവസം, അൺലിമിറ്റഡ് വോയ്‌സ്, 100 എസ്എംഎസ്/ദിവസം എന്നിവയും ലഭിക്കും.149 രൂപയോ അതിനു മുകളിലോ ഉള്ള പ്ലാനുകളിലെ പുതിയ പ്രീപെയ്ഡ് ആക്ടിവേഷനുകൾക്കാണ് ഈ ഓഫർ ലഭ്യമാകുക. ഈ ഓഫർ ലാഭിക്കാൻ ജിയോ ഇതര ഉപഭോക്താക്ക പുതിയ സിം എടുക്കുകയോ മൊബൈൽ നമ്പർ പോർട്ട് ചെയ്യുകയോ ചെയ്താൽ മതിയാകും. ഓഫർ നിലവിൽ ലഭ്യമാണ്.

 ഐ ഫോൺ 15 ഫോണിൽ പുതിയ പ്രീപെയ്ഡ് ജിയോ സിം ഇട്ടാൽ, കോംപ്ലിമെന്ററി ഓഫർ  മൊബൈൽ കണക്ഷനിൽ 72 മണിക്കൂറിനുള്ളിൽ ഓട്ടോ ക്രെഡിറ്റ് ആകും. ഓഫർ ക്രെഡിറ്റ് ചെയ്തുകഴിഞ്ഞാൽ യോഗ്യരായ ഉപഭോക്താക്കളെ എസ്എംഎസ്/ഇമെയിൽ വഴി അറിയിക്കുകയും ചെയ്യും. നിലവിൽ ഐഫോൺ 15 ൽ മാത്രമാണ് കോംപ്ലിമെന്ററി പ്ലാൻ പ്രവർത്തിക്കുന്നത്.
 

Related Topics

Share this story