Times Kerala

  ‘മെയ്ക്ക് ഇൻ ഇന്ത്യ’ യാത്ര ശക്തിപ്പെടുത്തി ഷവോമി; പ്രാദേശികമായി ഓഡിയോ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് ഒപ്റ്റിമസ് ഇലക്ട്രോണിക്സുമായി കൈകോർക്കുന്നു

 
  ‘മെയ്ക്ക് ഇൻ ഇന്ത്യ’ യാത്ര ശക്തിപ്പെടുത്തി ഷവോമി; പ്രാദേശികമായി ഓഡിയോ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിന് ഒപ്റ്റിമസ് ഇലക്ട്രോണിക്സുമായി കൈകോർക്കുന്നു
 രാജ്യത്തെ മുൻനിര സ്മാർട്ട്ഫോൺ, സ്മാർട്ട് ടിവി ബ്രാൻഡായ ഷവോമി ഇന്ത്യ, 'മേക്ക് ഇൻ ഇന്ത്യ' യാത്രയെ ശക്തിപ്പെടുത്തുന്നതിനായി ഒപ്റ്റിമസ് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി (ഒഇഎൽ) പങ്കാളിത്തം പ്രഖ്യാപിച്ചു. വയർലെസ് ഓഡിയോ ഉൽപ്പന്നങ്ങളുടെ പ്രാദേശികവൽക്കരണത്തോടെ ആരംഭിക്കുന്ന ഈ AIoT ഡൊമെയ്നിലെ ഒരു വലിയ സംരംഭത്തെ ഈ സഹകരണം സൂചിപ്പിക്കുന്നു. ഈ പങ്കാളിത്തത്തിലൂടെ, നോയിഡയിൽ സ്ഥിതി ചെയ്യുന്ന ഒഇഎൽ ഫാക്ടറിയിൽ നിന്ന് പ്രാദേശികമായി നിർമ്മിക്കുന്ന ആദ്യ ഓഡിയോ ഉൽപ്പന്നത്തിന്റെ നിർമ്മാണം ഷവോമി ആരംഭിക്കുന്നു.
സെഗ്മെന്റിലെ ആഭ്യന്തര ചാമ്പ്യന്മാരുമായി ചേർന്നുള്ള പ്രവർത്തനങ്ങളുടെ വിപുലീകരണത്തിലൂടെയും നിർമ്മാണ പങ്കാളിത്തത്തിലൂടെയും, ഷവോമി ഇന്ത്യയോടുള്ള തങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട് സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ സ്മാർട്ട്ഫോണുകളുടെ ആഭ്യന്തര മൂല്യവർദ്ധനവ് 50% വർദ്ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഈ സഹകരണം ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനും ഇന്ത്യയിലെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ വളർച്ചയിൽ സംഭാവന നൽകുന്നതിനും സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിലുമുള്ള ഷവോമിയുടെ സമർപ്പണത്തെ പ്രകടമാക്കുന്നു.
“ഒപ്റ്റിമസ് ഇലക്ട്രോണിക്സ് ലിമിറ്റഡുമായുള്ള ഈ പങ്കാളിത്തം, സത്യസന്ധമായ വിലയിൽ 'ഇന്ത്യയിൽ നിർമ്മിക്കുന്ന' ഉയർന്ന ഗുണമേന്മയുള്ള ഉപകരണങ്ങൾ പുറത്തിറക്കുന്നതിനായി ഉൽപ്പന്നങ്ങളുടെയും ഘടകങ്ങളുടെയും പ്രാദേശികവൽക്കരണം ത്വരിതപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളിലെ ഒരു പ്രധാന നാഴികക്കല്ലാണ്. ഞങ്ങളുടെ ഉൽപ്പന്ന ലൈനപ്പിലുടനീളം, വിശാലമായ വിഭാഗങ്ങൾക്കായി അത്തരം കൂടുതൽ സഹകരണങ്ങൾ പ്രാവർത്തികമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.” ഷവോമി ഇന്ത്യ പ്രസിഡന്റ് മുരളീകൃഷ്ണൻ ബി പറഞ്ഞു. 
“ഷവോമി ഇന്ത്യയുമായി സഹകരിക്കുന്നതിലും അവരുടെ പ്രാദേശികവൽക്കരണ കാഴ്ചപ്പാടിന് സംഭാവന നൽകുന്നതിലും ഞങ്ങൾക്ക് ആഹ്ലാദമുണ്ട്. ഇന്ത്യൻ ഇലക്ട്രോണിക്സ് ഇക്കോസിസ്റ്റത്തിലെ മുൻനിര പ്ലെയർമാരിൽ ഒന്നായ ഷവോമി, അവരുടെ പാത്ത് ബ്രേക്കിംഗ് സാങ്കേതികവിദ്യയ്ക്ക് പേരുകേട്ടതാണ്, അതിനാൽ ഈ പങ്കാളിത്തം ഒപ്റ്റിമസ് ഇലക്ട്രോണിക്സിന്റെ വൈദഗ്ധ്യത്തിനും വർദ്ധിച്ചുവരുന്ന കഴിവുകൾക്കുമുള്ള ഒരു വലിയ അംഗീകാരമാണ്. ഷവോമി ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ അത്യാധുനിക ഇൻഫ്രാസ്ട്രക്ചറിലൂടെ വലിയ മൂല്യം നൽകാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കവേ ഒപ്റ്റിമസ് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഡയറക്ടർ നിതേഷ് ഗുപ്ത പറഞ്ഞു.
എല്ലാവർക്കുമായി സജീവമായ ഇന്നൊവേഷൻ കൊണ്ടുവരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, പുതിയ പങ്കാളിത്തത്തിന് കീഴിൽ, ഇന്ത്യൻ ഇലക്ട്രോണിക്സ് വ്യവസായത്തിലെ ഒരു പ്രധാന പ്ലെയറെന്ന നിലയിൽ തങ്ങളുടെ സ്ഥാനം ഊട്ടിയുറപ്പിച്ചുകൊണ്ട്, സത്യസന്ധമായ വിലനിർണ്ണയത്തിൽ നൂതന സാങ്കേതികവിദ്യകൾ ഇന്ത്യൻ വിപണിയിലെത്തിക്കാനാണ് ഷവോമി ഇന്ത്യ ലക്ഷ്യമിടുന്നത്.

Related Topics

Share this story