Times Kerala

ഷവോമി ഇന്ത്യ ഇന്ത്യയിൽ ഒമ്പത് വർഷങ്ങൾ പിന്നിടുന്നു

 

 
  ഷവോമി ഇന്ത്യ ഇന്ത്യയിൽ ഒമ്പത് വർഷങ്ങൾ പിന്നിടുന്നു   
 

രാജ്യത്തെ മുൻനിര സ്‌മാർട്ട്‌ഫോൺ, സ്‌മാർട്ട് ടിവി ബ്രാൻഡായ ഷവോമി ഇന്ത്യ ഇന്ത്യയിലെ തങ്ങളുടെ വിജയകരമായ ഒമ്പത് വർഷങ്ങൾ ആഘോഷിക്കുന്നതിൽ ഏറെ അഭിമാനിക്കുന്നു. പിന്നിട്ട വർഷങ്ങളിൽ അതിന്റെ നൂതനമായ ഉൽപ്പന്നങ്ങളും സാമൂഹിക ഉത്തരവാദിത്തത്തോടുള്ള പ്രതിബദ്ധതയും വഴി ദശലക്ഷക്കണക്കിന് ഇന്ത്യൻ ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കി കുടുംബങ്ങൾക്ക് സുപരിചിതമായ ഒരു പേരായി ഷവോമി മാറി. 9 വർഷം തികയുന്ന ഈ അവസരത്തിൽ, ഷവോമി ഇന്ത്യ സമൂഹത്തിൽ സൃഷ്ടിച്ച സ്വാധീനം എടുത്തുകാണിക്കുന്ന റിപ്പോർട്ട് പുറത്തിറക്കി.

ഒരു ലക്ഷ്യബോധമുള്ള ബ്രാൻഡാണ് ഷവോമി ഇന്ത്യ. വിദ്യാഭ്യാസം, നൈപുണ്യ വികസനം, പരിസ്ഥിതി എന്നീ മേഖലകളിലെ ഊന്നൽ വഴി സാമൂഹിക വികസനത്തിനായി ഷവോമി നിരന്തരം പ്രവർത്തിക്കുന്നു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും സമൂഹത്തിൽ അനുകൂലമായ സ്വാധീനം ചെലുത്തുന്നതിനും സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്നതിൽ ബ്രാൻഡ് ഉറച്ചു വിശ്വസിക്കുന്നു.

ദീർഘമായ ഒമ്പത് വർഷത്തെ യാത്രയിൽ, ബ്രാൻഡ് കൈവരിച്ച ചില പ്രധാന നാഴികക്കല്ലുകളാണ് ഇവിടെ പറയുന്നത്.

  • Mi സ്കോളർഷിപ്പ് പ്രോഗ്രാം: 2020-ൽ ഷവോമി "ബഡ്ഡി4സ്റ്റഡി"-യുമായി സഹകരണത്തിലേർപ്പെടുകയും, Mi സ്കോളർഷിപ്പ് പ്രോഗ്രാമിന് കീഴിൽ സ്കോളർഷിപ്പുകൾക്കായി 2 കോടി രൂപ വാഗ്ദാനം ചെയ്യുകയും ചെയ്തു. പിന്നോക്കക്കാരായ 5000 വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനായാണ് ഈ സ്കോളർഷിപ്പുകൾ വാഗ്ദാനം ചെയ്തത്. വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക ബാധ്യതകൾ രാജ്യത്തെ സമർത്ഥരായ ചെറുപ്പക്കാരെ അവരുടെ വിദ്യാഭ്യാസം നേടുന്നതിൽ നിന്ന് തടയുന്നില്ലെന്ന് ഈ സംരംഭം ഉറപ്പുവരുത്തി.
  • ശിക്ഷ ഹർ ഹാത്ത്: വിദ്യാഭ്യാസ സംരംഭങ്ങൾക്ക് കീഴിൽ, ഷവോമി ഇന്ത്യ 2021-ൽ ബോളിവുഡ് സെലിബ്രിറ്റിയും മനുഷ്യസ്‌നേഹിയുമായ സോനു സൂദുമായി സഹകരിച്ച് "ശിക്ഷാ ഹർ ഹാത്ത്" പ്രോഗ്രാമിന് തുടക്കം കുറിച്ചു. ഈ സംരംഭം രാജ്യത്തെ പിന്നോക്കക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയും സ്‌മാർട്ട്‌ഫോണുകളിലൂടെ ഡിജിറ്റൽ പഠനം ആക്‌സസ് ചെയ്യാൻ അവരെ പ്രാപ്തരാക്കുകയും ചെയ്തു. ഇത് ഗുണനിലവാരമുള്ള പഠനത്തിന് തുല്യ അവസരങ്ങൾ ഉറപ്പാക്കുന്നു.
  • കോവിഡ്-19 കാലത്തെ വിദ്യാഭ്യാസ പിന്തുണ: കോവിഡ്-19 മഹാമാരിയുടെ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ, ടീച്ച് ഫോർ ഇന്ത്യയുമായി സഹകരിച്ച് 2,500 സ്‌മാർട്ട്‌ഫോണുകൾ പിന്നോക്കക്കാരായ കുട്ടികൾക്ക് നൽകിക്കൊണ്ട് ഷവോമി ഇന്ത്യ പിന്തുണ നൽകി. ഈ സംരംഭം ഡിജിറ്റൽ വേർതിരിവ് ഒഴിവാക്കുകയും ഈ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാക്കുകയും അവരുടെ പഠനത്തിന് തുടർച്ച ഉറപ്പാക്കുകയും ചെയ്തു.
  • ക്യാൻസറിനെ അതിജീവിച്ചവർക്കുള്ള വിദ്യാഭ്യാസം: 2022-, ക്യാൻസറിനെ അതിജീവിച്ച 200 കുട്ടികളുടെ വിദ്യാഭ്യാസച്ചെലവുകൾ വഹിക്കുന്നതിനായി ഷവോമി ഇന്ത്യ YouWeCan ഫൗണ്ടേഷനുമായി സഹകരണത്തിലേർപ്പെട്ടു. എല്ലാവരെയും ഉൾക്കൊള്ളാനും തുല്യ വിദ്യാഭ്യാസ അവസരങ്ങൾ പ്രോത്സാഹിപ്പിക്കാനുമുള്ള ബ്രാൻഡിന്റെ പ്രതിബദ്ധത ഈ ശ്രമങ്ങളിൽ കാണാനാവും.
  • കാവേരി കോളിംഗ് കാമ്പെയ്‌ൻ: പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഊന്നിപ്പറഞ്ഞുകൊണ്ട്, "കാവേരി കോളിംഗ്" കാമ്പെയ്‌നിനായി ഷവോമി ഇന്ത്യ ഇഷ ഫൗണ്ടേഷനുമായി സഹകരണത്തിലേർപ്പെട്ടു. ഈ സംരംഭത്തിലൂടെ 2019-ലും 2020-ലും തുടർച്ചയായി രണ്ട് വർഷങ്ങളിൽ വനനശീകരണം, ണ്ണൊലിപ്പ്, ജലക്ഷാമം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 1.8 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിച്ചു.
  • സൗരോർജ്ജ വൈദ്യുതീകരണ പദ്ധതി: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഗ്രാമീണ സമൂഹങ്ങളെ സുസ്ഥിര ഊർജ്ജ സൊല്യൂഷനുകൾ ഉപയോഗിച്ച് ശാക്തീകരിക്കുന്നതിനായി ഷവോമി ഇന്ത്യ യുണൈറ്റഡ് വേ ഇന്ത്യയുമായി സഹകരണത്തിലേർപ്പെട്ടു. സീറോ വുഡ്/സീറോ ഫോസിൽ ഇന്ധനത്തിലുള്ള പാചകം, ശുദ്ധജലം, അഞ്ച് ഗ്രാമങ്ങളിലായി 1500-ലധികം ആളുകൾക്ക് നെറ്റ്-സീറോ എനർജിയിലേക്ക് നയിക്കുന്ന സുസ്ഥിര കൃഷി എന്നിങ്ങനെ ഒന്നിലേറെ സംരംഭങ്ങൾ ഈ ഇടപെടൽ സാധ്യമാക്കും.
  • ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയുടെ നൈപുണ്യ വികസനം: പാർശ്വവൽക്കരിക്കപ്പെട്ട കമ്മ്യൂണിറ്റികളെ ശാക്തീകരിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ കഴിവുകളും തൊഴിലവസരങ്ങളും ശക്തിപ്പെടുത്തുന്നതിനായി ഷവോമി ഇന്ത്യ യുണൈറ്റഡ് വേ ഇന്ത്യയുമായിസഹകരണത്തിലേർപ്പെട്ടു. ഉൾക്കൊള്ളുന്ന ചുറ്റുപാടുകളെ പരിപോഷിപ്പിക്കുക, ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സംതൃപ്തമായ ജീവിതം നയിക്കുന്നതിന് ആവശ്യമായ പരിശീലനവും സഹായവും നൽകുക എന്നിവയാണ് ഈ സഹകരണ പദ്ധതി ലക്ഷ്യമിടുന്നത്.
  • നൈപുണ്യ വികസനം: യുവാക്കൾക്കിടയിൽ നൈപുണ്യ വികസനം, നൈപുണ്യ പരിശീലനം, തൊഴിൽ, ഉപജീവനം എന്നിവ പ്രോത്സാഹിപ്പിക്കുകയെന്ന പ്രാഥമിക ലക്ഷ്യത്തോടെ ഷവോമി ഇന്ത്യ വിവിധ സംരംഭങ്ങളിൽ സജീവമായി ഏർപ്പെട്ടിട്ടുണ്ട്. ഇത് വ്യക്തികളെ പ്രായോഗിക നൈപുണ്യമുള്ളവരായി സജ്ജരാക്കുകയും അവരുടെ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുകയും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന നൽകാൻ പ്രാപ്തരാക്കുകയും ചെയ്യുന്നു. മൊബൈൽ റിപ്പയർ ചെയ്യുന്നതിലെ നൈപുണ്യ വികസനത്തെ പിന്തുണയ്ക്കുന്നതിനായി ഗ്ലോബൽഹണ്ട് ഫൗണ്ടേഷനുമായി ഷവോമി ഇന്ത്യ സഹകരണത്തിലേർപ്പെട്ടിട്ടുണ്ട്. സ്പാർക്ക് പ്രൊജക്റ്റിനായി അഹമ്മദാബാദിലെ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി (ഇഡിഐഐ) പങ്കാളിത്തത്തിലേർപ്പിട്ടിട്ടുണ്ട്.
  • വിദ്യാർത്ഥികൾക്കുള്ള നൂതനമായ ടിങ്കറിംഗ് ലാബുകൾ: യുണൈറ്റഡ് വേ ഇന്ത്യയുമായി സഹകരിച്ച് ഷവോമി ഇന്ത്യ ഇന്നൊവേറ്റീവ് ടിങ്കറിംഗ് ലാബുകൾ (ITL) അവതരിപ്പിച്ചു. ഈ ലാബുകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്രിയേറ്റീവ് ഹബ്ബുകളായി പ്രവർത്തിക്കുന്നു, നവീനതയുടെ സംസ്കാരത്തെ ശക്തിപ്പെടുത്തുന്നു, പ്രശ്‌നപരിഹാരം, പഠനാനുഭവങ്ങൾ എന്നിവ വളർത്തിയെടുക്കുന്നു. ഇത് ഇന്ത്യയിൽ നവീനതയും സംരഭകത്വവുമുള്ള ഒരു തലമുറയെ പരിപോഷിപ്പിക്കുകയും അങ്ങനെ രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകുകയും ചെയ്യും.

ഷവോമി ഇന്ത്യ വിജയത്തിന്റെ ഒമ്പത് വർഷങ്ങൾ പിന്നിടുമ്പോൾ, ഗുണനിലവാരമുള്ള പഠന അവസരങ്ങൾ നൽകുന്നതിനും സുസ്ഥിര ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനും പ്രതിജ്ഞാബദ്ധമാണ്. തന്ത്രപരമായ പങ്കാളിത്തങ്ങൾ, നൂതന പദ്ധതികൾ, കമ്മ്യൂണിറ്റി ഇടപഴകൽ എന്നിവയിലൂടെ എല്ലാവർക്കും ശോഭനവും കൂടുതൽ ഉൾക്കൊള്ളുന്നതുമായ ഭാവി ഉറപ്പാക്കിക്കൊണ്ട്, ക്രിയാത്മകവും സുസ്ഥിരവുമായ മാറ്റം സൃഷ്ടിക്കാൻ ഷവോമി ഇന്ത്യ ശ്രമിക്കുകയാണ്.

Related Topics

Share this story