Times Kerala

ഷാവോമി ഹൈപ്പര്‍ ഒഎസ് ഇന്ത്യയില്‍; അപ്‌ഡേറ്റ് സ്ഥിരീകരിച്ച് കമ്പനി

 
ഷാവോമി ഹൈപ്പര്‍ ഒഎസ് ഇന്ത്യയില്‍; അപ്‌ഡേറ്റ് സ്ഥിരീകരിച്ച് കമ്പനി

ഇന്ത്യന്‍ വിപണിയിലെ ഷാവോമി ഫോണുകളില്‍ ഹൈപ്പര്‍ ഒഎസ് അപ്‌ഡേറ്റ് എത്തുന്നു. 2024 ജനുവരി മുതല്‍ ഷാവോമി ഉല്പന്നങ്ങളില്‍ ഹൈപ്പര്‍ ഓഎസ് അപ്‌ഡേറ്റുകള്‍ എത്തുമെന്ന് കമ്പനി അറിയിച്ചു. റെഡ്മി നോട്ട് 13 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് പുതിയ പ്രഖ്യാപനം. ഷാവോമിയുടെ പഴയ എഐയുഐ ഒഎസിന് പകരം അവതരിപ്പിച്ച പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ആണ് ഹൈപ്പര്‍ ഓഎസ്. ഷാവോമി 13 പ്രോ, ഷാവോമി പാഡ് 6 എന്നിവയിലാണ് ആദ്യം ഹൈപ്പര്‍ ഒഎസ് എത്തുക.

2023 ഒക്ടോബറിലാണ് ഷാവോമി പുതിയ ഓഎസ് പ്രഖ്യാപനം വന്നത്. പിന്നാലെ തന്നെ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. ഷാവോമി ഉപകരണങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരിക, എഐ അഷ്ടിത സൗകര്യങ്ങള്‍ ഒരുക്കുക എന്നി  ലക്ഷ്യങ്ങളോടെയാണ് പുതിയ ഒഎസ് എത്തിയിരിക്കുന്നത്.

Related Topics

Share this story