Times Kerala

 ഷഓമി 14 സീരീസിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ട് കമ്പനി

 
ഷഓമി 14 സീരീസിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ട് കമ്പനി
 ചൈനീസ് സ്മാർട്ഫോണായ ഷഓമി അവരുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ ഷഓമി 14 സീരീസ് ലോഞ്ച് ചെയ്യാൻ പോവുകയാണ്. എം.ഐ.യു.ഐ (MIUI) -യിൽ നിന്ന് മാറി പുതിയ ഹൈപ്പർ ഒ.എസുമായി എത്തുന്ന പ്രീമിയം ഷഓമി 14 സീരീസ് സ്മാർട്ട്ഫോണുകൾ ക്വാൽകോമിന്റെ 8 ജെൻ 3 എന്ന ഏറ്റവും കരുത്തുറ്റ ചിപ്സെറ്റുമായാണ് വരുന്നത്. ആദ്യത്തെ 8 ജെൻ 3 ചിപ് സെറ്റ് സ്മാർട്ട്ഫോൺ എന്ന റെക്കോർഡും അതോടെ ഷഓമി 14 സ്വന്തമാക്കും. ചൈനീസ് ട്വിറ്റർ എന്നറിയപ്പെടുന്ന വെയ്ബോയിലാണ് പുതിയ പ്രീമിയം ഫോണുകളുടെ ലോഞ്ച് കമ്പനി പ്രഖ്യാപിച്ചത്. ക്ടോബർ 26 ഇന്ത്യൻ സമയം 4:30നാകും ലോഞ്ച് നടക്കുക.

Related Topics

Share this story