Times Kerala

 ഡിസപ്പിയറിങ് മെസേജുകൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സാപ്പ് 

 
whatsapp
 ഡിസപ്പിയറിങ് മെസേജുകൾക്കായി പുതിയ ഫീച്ചറവതരിപ്പിച്ച് ജനപ്രിയ മെസ്സേജിങ് ആപ്പായ വാട്ട്സാപ്പ്.  കഴിഞ്ഞ ദിവസമാണ് പുതിയ അപ്ഡേഷൻ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.  'കീപ്പ് ഇൻ ചാറ്റ്' എന്ന പേരിലാണ് പുതിയ അപ്‌ഡേഷൻ അവതരിപ്പിച്ചിരിക്കുന്നത്. ഡിസപ്പിയറിങ് മെസെജുകൾ സേവ് ചെയ്യാൻ ഈ അപ്ഡേറ്റ് ഉപഭോക്താക്കളെ സഹായിക്കും. ടൈമറ് സെറ്റ് ചെയ്ത ശേഷം മറ്റ് മെസെജുകൾ ഡീലിറ്റായാലും ഇഷ്ടമുള്ളവ ബുക്ക് മാർക്ക് ചെയ്ത് സൂക്ഷിക്കാനാകും. ചിലപ്പോള്‌ കീപ്പ് ചെയ്യാനാഗ്രഹിക്കുന്ന ചിത്രങ്ങളോ വോയിസ് നോട്ടുകളോ കാണും. അവ സേവ് ചെയ്ത് സൂക്ഷിക്കാൻ പുതിയ അപ്ഡേറ്റ് സഹായിക്കും. മെസെജ് അയയ്ക്കുന്നവരുടെ ഇഷ്ടമനുസരിച്ചേ വായിക്കുന്നവർക്ക് ആ മെസെജ് സേവ് ചെയ്യാനാകൂ.

Related Topics

Share this story