Times Kerala

മള്‍ട്ടി അക്കൌണ്ട് സംവിധാനം അവതരിപ്പിച്ച് വാട്ട്സ്ആപ്പ്
 

 

കയ്യിലിരിക്കുന്ന ഫോണിൽ ബിസിനസ് വാട്ട്സ്ആപ്പിനെ കൂടാതെ മറ്റൊരു പേഴ്സണല്‍ അക്കൌണ്ട് കൂടി സൃഷ്ടിക്കാവുന്ന പുത്തൻ ഫീച്ചര്‍ വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നു. അതിനുള്ള അപ്ഡേറ്റുമായാണ് വാട്ട്സ്ആപ്പ് വേഗം തന്നെ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.  

ഒരു നമ്പറില്‍ ഒരേ സമയം വ്യത്യസ്ത വാട്ട്സ്ആപ്പ് അക്കൗണ്ടുകളുണ്ടാക്കാനുള്ള ഫീച്ചറുമായാണ് മെറ്റയുടെ വരവ്. ആവശ്യത്തിനനുസരിച്ച് അക്കൗണ്ടുകൾ മാറി മാറിയും ഉപയോഗിക്കാൻ ഈ ഫീച്ചർ സഹായകമാകും. നേരത്തെ ഒരു അക്കൗണ്ട് നാല് ഉപകരണങ്ങളിൽ വരെ ഉപയോഗിക്കാൻ അനുവദിക്കുന്ന കംപാനിയൻ മോഡ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു.


നേരത്തെ തന്നെ ടെലഗ്രാമിൽ ഈ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്.  ചാനലുകൾ, മെസെജ് എഡിറ്റിങ്, ചാറ്റ് ലോക്ക് പോലുള്ള ഫീച്ചറുകൾ എന്നിവയിൽ ടെലഗ്രാമുമായി മത്സരിക്കുന്നതിന്റെ ഭാഗമായാണ് വാട്ട്സ്ആപ്പ് ഇത്തരം ഫീച്ചറുകൾ ഉൾപ്പെടുത്തുക.


 

Related Topics

Share this story