Times Kerala

 വീണ്ടും പുത്തൻ അപ്ഡേറ്റുമായി വാട്ട്സ്ആപ്പ്.!

 
whatsapp
 ജനപ്രിയ മെസ്സേജിങ് ആപ്പായ വാട്ട്സ്ആപ്പ് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഓരോ ദിവസം കഴിയുംതോറും വ്യത്യസ്ഥമായ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ മുൻപന്തിയിലാണ്.ഇത്തവണ പിൻ ചെയ്തു വയ്ക്കാൻ കഴിയുന്ന ചാറ്റുകളിലാണ് വാട്സ്‌ആപ്പ് പുതിയ പരീക്ഷണം നടത്തുന്നത്. പെട്ടെന്ന് ഓര്‍ത്തിരിക്കാൻ മിക്ക ആളുകളും ചില ചാറ്റുകള്‍ പിൻ ചെയ്തു വയ്ക്കാറുണ്ട്. ഇതിന് പ്രത്യേക കാലയളവ് നിശ്ചയിക്കാൻ സാധിക്കുന്ന ഫീച്ചറാണ് ആപ്ലിക്കേഷൻ വികസിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പിൻ ചെയ്ത് വെയ്ക്കുന്ന ചാറ്റുകള്‍ക്ക് പ്രത്യേക കാലയളവ് നിശ്ചയിക്കാൻ സാധിക്കും. ഈ കാലയളവ് തീരുന്ന മുറയ്ക്ക് ചാറ്റുകള്‍ ഓട്ടോമാറ്റിക്കായി അണ്‍പിൻ ആകുന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. വാട്സ്‌ആപ്പിന്റെ പുതിയ അപ്ഡേറ്റില്‍ ഈ ഫീച്ചര്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇതിനായി മൂന്ന് വ്യത്യസ്ഥ സമയക്രമവും ഉള്‍പ്പെടുത്തുന്നതാണ്. 24 മണിക്കൂര്‍, 7 ദിവസം, 30 ദിവസം എന്നിങ്ങനെയാണ് സമയക്രമം അവതരിപ്പിക്കാൻ സാധ്യത. ഉപഭോക്താവിന്റെ ഇഷ്ടാനുസരണം മൂന്ന് സമയക്രമത്തില്‍ നിന്ന് ഏതെങ്കിലും ഒരെണ്ണം തിരഞ്ഞെടുക്കാവുന്നതാണ്. തിരഞ്ഞെടുത്ത കാലാവധി തീരുമ്ബോള്‍ മെസേജ് ഓട്ടോമാറ്റിക്കലി അണ്‍പിൻ ആകും.

Related Topics

Share this story