Times Kerala

 വിയുടെ പുതിയ 368, 369 രൂപ പ്രതിമാസ റീചാര്‍ജുകളില്‍ സണ്‍ നെക്സ്റ്റ്, സോണി ലിവ്, 2ജിബി പ്രതിദിന ഡാറ്റയും ലഭിക്കും

 
vi
 

കൊച്ചി:  ഇന്ത്യയിലെ മുന്‍നിര ടെലികോം സേവനദാതാവായ വി രാജ്യമെമ്പാടുമുള്ള പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് മൂല്യമേറിയ എന്‍റര്‍ടൈന്‍മെന്‍റ് അടങ്ങിയ രണ്ട് പ്രതിമാസ റീചാര്‍ജുകള്‍ അവതരിപ്പിച്ചു. പ്രതിദിനം 100 എസ്എംഎസ്, ഒടിടി നേട്ടങ്ങള്‍, 2ജിബി പ്രതിദിന ഡാറ്റ എന്നിവ നല്‍കുന്നതാണ് ഒരു മാസം കാലാവധിയുള്ള ഈ പദ്ധതികള്‍. 

 

വിയുടെ 368 രൂപ റീചാര്‍ജ് വഴി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് ടിവിയിലും മൊബൈലിലും സണ്‍ നെക്സ്റ്റ് വഴി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ബംഗ്ല തുടങ്ങിയ പ്രാദേശിക ഭാഷാ സിനിമകള്‍, ടിവി ഷോകള്‍, മ്യസിക് വീഡിയോകള്‍ തുടങ്ങിയവ ലഭ്യമാകും. പ്രതിദിനം 100 എസ്എംഎസ്, 2ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകള്‍ തുടങ്ങിയവയ്ക്ക് പുറമെയാണിത് ലഭിക്കുന്നത്. ടെലികോം, ടെലികോം ഇതര നേട്ടങ്ങളുടെ കാലാവധി 30 ദിവസമാണ്.

 

4000ത്തിലേറെ സിനിമകള്‍, 10,000ത്തിലേറെ മണിക്കൂറുകളുടെ വീഡിയോ ഉള്ളടക്കം, 33 ലൈവ് ടിവി ചാനലുകള്‍ തുടങ്ങിയവയുമായാണ് സണ്‍ നെക്സ്ററിന്‍റെ ഗോ-ടു ആപ്പ് പ്രാദേശികഭാഷാ വിനോദം ആഗ്രഹിക്കുന്നവര്‍ക്ക് പിന്തുണ നല്‍കുന്നത്.  രാങ്കി, ലാത്തിച്ചാര്‍ജ്ജ്, ബഗീര, മഹാവീര്യര്‍, തിരുചിത്രമ്പലം, അബ്ബാര, അണ്ണാത്തെ, ബീസ്റ്റ്, ഡോക്ടര്‍ തുടങ്ങിയ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്ററുകള്‍ മുതല്‍ എതിര്‍ നീച്ചല്‍, സുന്ദരി, പ്രേമസ് രംഗ് യാവേ, വോണ്ടാരി ഗുലാബി, കളിവീട്, കനല്‍പൂവ്, രാധിക തുടങ്ങിയ ജനപ്രിയ ടിവി ഷോകളും അടക്കം ദക്ഷിണേന്ത്യയിലെ വിപുലമായ ഉള്ളടക്കം തെരഞ്ഞെടുക്കാനുളള അവസരമാണ് സണ്‍നെക്സ്റ്റില്‍ നിന്നു ലഭിക്കുന്നത്. 

 

ഇതിനു പുറമെ 369 രൂപയുടെ റീചാര്‍ജില്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് സോണി ലിവിന്‍റെ വന്‍ ലൈബ്രറിയും ലൈവ് സ്പോര്‍ട്ടിങ് ആക്ഷനുമാണ് മൊബൈലിലൂടെ 30 ദിവസത്തേക്കു ലഭിക്കുന്നത്. 2ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകള്‍ പ്രതിദിനം 100 എസ്എംഎസ് എന്നിവയ്ക്കു പുറമെയാണിത്.

 

ഈ റീചാര്‍ജിലൂടെ വി ഉപഭോക്താക്കള്‍ക്ക് സോണി ലിവിന്‍റെ ജനപ്രിയ ഒറിജിനലുകള്‍, സിനിമകള്‍, ഷോകള്‍, ലൈവ് സ്പോര്‍ട്ട്സ് പ്രത്യേകമായ ഉള്ളടക്കങ്ങള്‍ തുടങ്ങിയവ കാണാം. യുഇഎഫ്എ ചാമ്പ്യന്‍സ് ലീഗ്, ഡബ്ല്യുഡബ്ല്യുഇ, ബുണ്ടസ്ലിഗ, യുഎഫ്സി  തുടങ്ങിയ ജനപ്രിയ സ്പോര്‍ട്ട്സ്, സ്കാം 1992, ദി ഹര്‍ഷത്ത് മേത്ത സ്റ്റോറി, മഹാറാണി, റോക്കറ്റ് ബോയ്സ്, ഗുല്ലക് പോലുള്ള ഒറിജിനലുകള്‍, ഗാര്‍ഗി സല്യൂട്ട്, കാണെക്കാനെ, ശാന്തിത് ക്രാന്തി, ജെയിംസ് പോലുള്ള പ്രാദേശിക ഉള്ളടക്കങ്ങള്‍, ദ ഗുഡ് ഡോക്ടര്‍, അക്യൂസ്ഡ്, ലക്കി ഹാങ്ക്, എ ഡിസ്കവറി ഓഫ് വിച്ചസ് തുടങ്ങിയ ഇന്‍റര്‍നാഷണല്‍ ഷോകള്‍, ഓസ്കാര്‍ നേടിയ ചിത്രങ്ങളായ എവെരിതിങ് എവെരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്, ദി വേല്‍  സോണി ലിവ് ഫീച്ചറുകളുടെ ശേഖരം തുടങ്ങിയവയെല്ലാം ഇതിലൂടെ ആസ്വദിക്കാം.

 

പരിധിയില്ലാത്ത ഡാറ്റാ അനുഭവങ്ങള്‍ നല്‍കുന്ന വിയുടെ പുതിയ 368, 369 രൂപ റീചാര്‍ജുകള്‍ 200ജിബി വരെയുള്ള പ്രതിവാര റോള്‍ ഓവര്‍, രാത്രി സമയ (രാത്രി 12 മണി മുതല്‍ രാവിലെ ആറു മണി വരെ) പരിധിയില്ലാത്ത ഡാറ്റ തുടങ്ങിയവയും അധിക ചെലവില്ലാതെ നല്‍കും.

 

ഈ റീചാര്‍ജുകള്‍ വി എംടിവി ആപ്പിന്‍റെ വിഐപി സബ്സ്ക്രിപ്ഷനും അധികമായി നല്‍കും. വി മൂവീസ്, ടിവി ആപ്പ് (വി എംടിവി), വി ആപ്പ് എന്നിവയിലെ ശക്തമായ ഉള്ളടക്കവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. വി എംടിവി 450-ല്‍ ഏറെ ടിവി ചാനലുകളും ജനപ്രിയ ന്യൂസ് ചാനലുകളും ഷെമാരൂ, ലയണ്‍സ്ഗേറ്റ്, സീ5, അത്രന്‍ഗി, ഹംഗാമാ പ്ലേ, ഡിസ്കവറി തുടങ്ങിയ പ്രീമിയം ഒടിടികളും ലഭ്യമാക്കും.

Related Topics

Share this story