Times Kerala

 ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ആനുകൂല്യങ്ങള്‍ തിരഞ്ഞെടുക്കാന്‍  അവസരമൊരുക്കി വി മാക്സ് പോസ്റ്റ്പെയ്ഡ് പ്ലാനുകള്

 
 ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള ആനുകൂല്യങ്ങള്‍ തിരഞ്ഞെടുക്കാന്‍  അവസരമൊരുക്കി വി മാക്സ് പോസ്റ്റ്പെയ്ഡ് പ്ലാനുകള്
 

കൊച്ചി: ഉപഭോക്താക്കള്‍ക്ക് വ്യക്തിഗത നേട്ടങ്ങള്‍ ലഭ്യമാക്കാനുളള തുടര്‍ച്ചയായ നീക്കങ്ങളുടെ ഭാഗമായി മുന്‍നിര ടെലികോം സേവന ദാതാവായ വി പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കായി 'ചോയ്സ്' അവതരിപ്പിച്ചു. എന്‍റര്‍ടൈന്‍മെന്‍റ്, ഫുഡ്, ട്രാവല്‍, മൊബൈല്‍ സെക്യൂരിറ്റി തുടങ്ങിയവയില്‍ നിന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാന്‍ വി മാക്സ് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കുന്നു.

 

വി വ്യക്തിഗത, ഫാമിലി പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് നാല് എക്സ്ക്ലൂസീവ് വിഭാഗങ്ങളിലായി തങ്ങള്‍ക്കിഷ്ടമുള്ള ഒരു പ്രീമിയം പങ്കാളിയില്‍ നിന്ന് നിരവധി ആനുകൂല്യങ്ങള്‍ തിരഞ്ഞെടുക്കാം. എന്‍റര്‍ടൈന്‍മെന്‍റ് - ഒടിടി വിഭാഗത്തില്‍ ആമസോണ്‍ പ്രൈം, ഡിസ്നി ഹോട്ട്സ്റ്റാര്‍, സോണിലിവ്, സണ്‍നെക്സ്റ്റ് എന്നിവയാണുള്ളത്.  ഫുഡ് വിഭാഗത്തില്‍ ഈസിഡൈനറില്‍ ആറു മാസ സബ്സ്ക്രിപ്ഷനും പ്രീമിയം റസ്റ്റോറന്‍റുകളിലും ബാറുകളിലും 50 ശതമാനം വരെ ഇളവും ലഭിക്കും.

 

ട്രാവല്‍ വിഭാഗത്തില്‍ ഈസ്മൈട്രിപ്പില്‍ ഒരു വര്‍ഷ സബ്സ്ക്രിപ്ഷന്‍ ലഭിക്കും. ഇതിനു പുറമെ റൗണ്ട്ട്രിപ്പ് ബുക്കിങില്‍ 750 രൂപയും ഒരു വശത്തേക്കുള്ള ഫ്ളൈറ്റ് ടിക്കറ്റില്‍ 400 രൂപയും ഇളവു ലഭിക്കും. മെച്ചപ്പെടുത്തിയ സുരക്ഷയ്ക്കും ഹാന്‍ഡ്സെറ്റിന്‍റെ സുഗമമായ ഉപയോഗത്തിനും സ്മാര്‍ട്ട്ഫോണിന്‍റെ സുരക്ഷാ വിഭാഗത്തില്‍  നോര്‍ട്ടണ്‍ ആന്‍റി-വൈറസ് പ്രൊട്ടക്ഷന്‍റെ  1 വര്‍ഷത്തെ സബ്സ്ക്രിപ്ഷനും ലഭിക്കും. ഉപഭോക്താവ് തെരഞ്ഞെടുക്കുന്ന പ്ലാനിന് അനുസരിച്ചായിരിക്കും ഈ ആനുകൂല്യങ്ങള്‍.

 

ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഉപകാരപ്രദമായതും പണത്തിന് മൂല്യം നല്‍കുന്നതുമായ സൗകര്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ വി മാക്സ് അവസരം നല്‍കുന്നു. താല്‍പര്യമുള്ള ഒടിടി സബ്സ്ക്രിപ്ഷന്‍ സംയോജിപ്പിക്കുകയും സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയും ലൈഫ്സ്റ്റൈല്‍ പ്രിവിലേജുകള്‍ ലഭ്യമാക്കുകയും ചെയ്ത് ഇക്കാലത്തെ ഉപയോക്താക്കളുടെ ഡിജിറ്റല്‍ ജീവിത ശൈലി മെച്ചപ്പെടുത്തുകയാണെന്ന് വി സിഎംഒ അവ്നീഷ് ഖോസ്ല പറഞ്ഞു.

 

വി ഗെയിംസ്, വി മ്യൂസിക്, വി ജോബ്സ് & എജ്യൂക്കേഷന്‍, വി മൂവീസ് & ടിവി തുടങ്ങിയവയും ഇതിനു പുറമെ വി ഉപഭോക്താക്കള്‍ക്കു പ്രയോജനപ്പെടുത്താം. ഉപഭോക്താക്കള്‍ക്ക് സ്വന്തമായി ക്രെഡിറ്റ് പരിധി ക്രമീകരിക്കുകയും മുന്‍ഗണനാ ഉപഭോക്തൃ സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യാം.

 

Related Topics

Share this story