Times Kerala

വാട്ട്സ്ആപ്പില്‍ വീഡിയോയും ചിത്രങ്ങളും ക്വാളിറ്റിയോടെ ഷെയര്‍ ചെയ്യാം
 

 
വാട്ട്സ്ആപ്പില്‍ വീഡിയോയും ചിത്രങ്ങളും ക്വാളിറ്റിയോടെ ഷെയര്‍ ചെയ്യാം

വാട്ട്‌സ്ആപ്പിലെ ചിത്രങ്ങള്‍ക്കും വീഡിയോയ്ക്കും ക്വാളിറ്റി ഇല്ലെന്ന പരാതിക്ക് അവസാനം. എച്ച്ഡി നിലവാരത്തില്‍ ഫോട്ടോകള്‍ അയയ്ക്കാന്‍ വാട്ട്സ്ആപ്പ് വൈകാതെ ഉപയോക്താക്കളെ അനുവദിക്കും. ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. 

ഏറ്റവും പുതിയ അപ്‌ഡേറ്റില്‍ ഉപയോക്താക്കള്‍ക്ക് എച്ച്ഡി (2000×3000 പിക്സല്‍) അല്ലെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് (1365×2048 പിക്സല്‍) നിലവാരത്തില്‍ ഫോട്ടോകള്‍ ഷെയർ ചെയ്യാൻ കഴിയും.

വാട്‌സ്ആപ്പില്‍ ക്രോപ് ടൂളിനടുത്തായാണ് ഒരു ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോ ഫോട്ടോയിലും ഈ സംവിധാനം മാറ്റാനും സാധിക്കും. കണക്റ്റിവിറ്റി അനുസരിച്ച് സ്റ്റാന്‍ഡേര്‍ഡ് പതിപ്പായി നിലനിര്‍ത്താനോ എച്ചിഡിയിലേക്ക് മാറ്റാനും ഓരോ ഫോട്ടോയും അനുസരിച്ച് തീരുമാനിക്കാം. 

Related Topics

Share this story