Times Kerala

  വോയിസ് മെസേജ് പോലെ വീഡിയോ മെസേജും അ‌യയ്ക്കാം; പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ് 

 
കോവിഡ് 19: കാട്ടകാമ്പാലിൽ വാട്ട്സ്ആപ്പ് വഴി അവശ്യ സാധനങ്ങൾ വീട്ടിലെത്തും
 ഒരു പുത്തൻ ഫീച്ചര്‍ കൂടി ബീറ്റ പതിപ്പില്‍ അ‌വതരിപ്പിച്ചിരിക്കുകയാണ് ജനപ്രിയ മെസ്സേജിങ് ആപ്പായ വാട്ട്സ്ആപ്പ്. വാട്സ്‌ആപ്പ് ചാറ്റുകളില്‍ നീലവില്‍ വോയിസ് മെസേജുകള്‍ അ‌യയ്ക്കുന്നതിനു സമാനമായി ഇനി വീഡിയോയും അ‌യയ്ക്കാൻ കഴിയുന്ന 'വീഡിയോ മെസേജ്' ഫീച്ചര്‍ ആണ് വാട്സ്‌ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്ക്കായുള്ള വാട്സ്‌ആപ്പ് ബീറ്റയുടെ ഏറ്റവും പുതിയ അ‌പ്ഡേറ്റില്‍ വീഡിയോ മെസേജ് ഫീച്ചര്‍ അ‌ടങ്ങിയിരിക്കുന്നതായി വാബീറ്റ ഇൻഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. 60 സെക്കൻഡ് വരെ ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോകള്‍ പങ്കിടാൻ കഴിയുമെന്നാണ് റിപ്പോർട്ട്.

Related Topics

Share this story